ചെന്നൈയിനിൽ മൂന്ന് കൗമാര താരങ്ങൾ

ചെന്നൈ∙ മൂന്ന് അണ്ടർ 19 ഇന്ത്യൻ ടീമംഗങ്ങളെ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സി ടീമിലെത്തിച്ചു. റഹിം അലി (18), അഭിജിത് സർക്കാർ (18), ദീപക് താംഗ്രി (19) എന്നിവരാണു മൂന്നു വർഷത്തെ കരാറിൽ ചെന്നൈയ്ക്കൊപ്പം ചേർന്നത്. അഭിജിത്തും റഹിമും കഴിഞ്ഞ അണ്ടർ 17 ലോകകപ്പ് ടീമിലെ അംഗങ്ങളാണ്. 

ഐഎസ്എല്ലിനു ശേഷം വായ്പക്കരാറിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ  ടീമായ ഇന്ത്യൻ ആരോസിനു വേണ്ടി ഐ ലീഗ് കളിക്കാൻ താരങ്ങളെ നൽകുമെന്നും ക്ലബ് അറിയിച്ചു.