ജംഷഡ്പുരിന് തകർപ്പൻ ജയം

ജംഷഡ്പുർ∙ ഐഎസ്എല്ലിൽ കരുത്തരായ എഫ്സി ഗോവയെ ജംഷഡ്പുർ എഫ്സി 4–1നു കീഴടക്കി. മൈക്കൽ സൂസൈരാജിന്റെ ഇരട്ട ഗോളിനൊപ്പം (17',50') മെമോ (77'), സുമിത് പാസി (78') എന്നിവരും ജംഷഡ്പുരിനായി സ്കോർ ചെയ്തു. മൊർട്ടാഡാ ഫാളിന്റെ വകയാണ് (33') ഗോവയുടെ ആശ്വാസ ഗോൾ.