ഐഎസ്എൽ: ഡൽഹിയെ വീഴ്ത്തി മുംബൈ

ന്യൂഡൽഹി ∙ രണ്ടാം പകുതിയിലെ മിന്നും പ്രകടനത്തിൽ ഡൽഹി ഡൈനമോസിനെ 4–2നു വീഴ്ത്തിയ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ വിലപ്പെട്ട മൂന്നു പോയിന്റ്. സൗവിക് ചക്രവർത്തിയുടെ സെൽഫ് ഗോളിൽ മൂന്നാം മിനിറ്റിൽ തന്നെ പിന്നിലായെങ്കിലും റാഫേൽ ബാസ്റ്റോസിന്റെ (49’) ഗോളിൽ മുംബൈ ഒപ്പെമത്തി.

61–ാം മിനിറ്റിൽ മാർട്ടി ക്രെസ്പിയുടെ സെൽഫ് ഗോൾ അവർക്ക് ലീഡും നൽകി. മൂന്നു മിനിറ്റിനകം ഡൽഹി ഒപ്പമെത്തിയെങ്കിലും റായ്നീർ ഫെർണാണ്ടസിന്റെയും പൗളോ മച്ചാഡോയുടെയും ഗോളിൽ മുംബൈ ജയമുറപ്പിച്ചു. ജയത്തോടെ മുംബൈ നാലാം സ്ഥാനത്തേക്കു കയറി. ഒരു കളി പോലും ജയിക്കാത്ത ഡൽഹി അവസാന സ്ഥാനത്തു തുടരുന്നു.