ബെംഗളൂരു– നോർത്ത് ഈസ്റ്റ് സമനില (1–1)

പ്രതീകാത്മക ചിത്രം

ഗുവാഹത്തി∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയുടെ അപരാജിത കുതിപ്പു തുടരുന്നു. പോയിന്റ് പട്ടികയിലെ മുൻനിരക്കാരുടെ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്സിയും 1–1 സമനിലയിൽ പിരിഞ്ഞു. ഫെഡറിക്കോ ഗാലെഗോയുടെ ഗോളിൽ (64’) വിജയത്തിലേക്കു നീങ്ങിയ നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയുടെ ഇൻജറി സമയത്ത് ചെഞ്ചോ ഗയേൽഷെൻ (90+2) നേടിയ ഗോളിൽ പിടിച്ചു നിർത്തിയാണു ബെംഗളൂരു പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഭദ്രമാക്കിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണു പട്ടികയിൽ രണ്ടാമത്.