നോർത്ത് ഈസ്റ്റിനെതിരെ ഗോൾ വർഷം; ഗോവയ്ക്ക് വൻജയം (5–0), മൂന്നാമത്

ഗോവ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയുടെ ഗോൾ വർഷം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 5–1 ന് തകർത്ത് ഗോവ ലീഗിൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി.

സൂപ്പർ സ്ട്രൈക്കർ ഫെറാൻ കോറോമിനോസ് രണ്ടു ഗോളുകൾ നേടി. ഇതോടെ ഐഎസ്എല്ലിൽ 28 ഗോളുകൾ എന്ന ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനൊപ്പമെത്തി ഫെറാൻ. എഡുബെഡിയ, ഹ്യൂഗോ ബ്യൂമസ് , മിഗ്വേൽ പലാങ്ക എന്നിവരാണ് ഗോവയുടെ സ്കോറർമാർ. ബർത്തിലോമ്യൂ ഒഗ്ബച്ചെ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടി.