12 മൽസരങ്ങൾക്കൊടുവിൽ ഡൽഹിക്ക് ആദ്യ ജയം, ഇന്ന് മുംബൈ – ബ്ലാസ്റ്റേഴ്സ്

ചെന്നൈ∙ 12 മൽ‌സരങ്ങളിലെ കാത്തിരിപ്പിനൊടുവിൽ ഡൽഹി ഡൈനമോസിന് ഐഎസ്എൽ സീസണിലെ ആദ്യ ജയം. പോയിന്റ് പട്ടികയിലെ അവസാന നിരയിൽത്തന്നെയുള്ള ചെന്നൈയിൽ എഫ്സിക്കെതിരെ 3–1നാണു ഡൽഹിയുടെ ജയം. ഡാനിയേൽ ലാൽഹ്ലിംപുയിയ (16’), ബിക്രംജീത് സിങ് (78’), നന്ദകുമാർ ശേഖർ (82’) എന്നിവർ ഡൽഹിക്കായി ഗോളടിച്ചു. പെനൽറ്റി കിക്കിൽനിന്ന് റാഫേൽ അഗസ്റ്റോ (38’) ചെന്നൈയ്ക്കായും ഗോൾ നേടി.