Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിക്കൂട്ടം ചാലഞ്ച് തദ്ദേശ സ്ഥാപനങ്ങൾ തയാറാണോ?

kalikoottam-challenge-logo

നാട്ടിലെ കായിക പരിശീലന പദ്ധതി ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുകയാണ് ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്ത്. ഈ മാതൃക ഏറ്റെടുക്കാൻ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. കളിക്കൂട്ടം ചാലഞ്ചിൽ പങ്കെടുത്ത് ഈ അവധിക്കാലത്ത് നിങ്ങളുടെ നാട്ടിൽ കായിക വികസന പദ്ധതികൾ നടപ്പിലാക്കാം. പ്രവർത്തനങ്ങൾ മനോരമയുടെ ‘കളിയോളം’ പേജിൽ പ്രസിദ്ധീകരിക്കും.

പെരുവന്താനം മോഡൽ

നാട്ടിലെ കായിക ക്ലബുകളുടെ പ്രവർത്തനങ്ങൾക്കു മങ്ങലേറ്റപ്പോൾ പീരുമേട് താലൂക്കിലെ പെരുവന്താനം പഞ്ചായത്ത് സ്വന്തം ചെലവിൽ കുട്ടികളെ കളി പഠിപ്പിച്ചുതുടങ്ങി. കളിക്കൂട്ടം എന്ന പേരിൽ 250 കുട്ടികൾക്ക് വിദഗ്ധ പരിശീലനം. ഇതിനായി എട്ടുലക്ഷം നീക്കിവച്ചു.

കളിക്കൂട്ടം ചാല​ഞ്ച് ‌‌

പെരുവന്താനം പഞ്ചായത്തിന്റെ മാതൃക കേരളത്തിലെ മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പിന്തുടരാം. കളിസ്ഥലമൊരുക്കിയും മെച്ചപ്പെട്ട പരിശീലന പദ്ധതികൾ ആവിഷ്കരിച്ചും ചാലഞ്ച് ഏറ്റെടുക്കാം. സമാനമായ പദ്ധതികൾ നിലവിൽ നടപ്പിലാക്കുന്നവർക്കും പങ്കെടുക്കാം. ചാലഞ്ച് ഏറ്റെടുക്കുന്നവർ ഞങ്ങളെ വിവരമറിയിക്കുക. പ്രവർത്തനങ്ങൾ ‘കളിയോളം’ പേജിൽ പ്രസിദ്ധീകരിക്കും. മികച്ചവയ്ക്ക് സമ്മാനങ്ങളും നൽകും. 

വിവരങ്ങൾക്ക്: 9846061306 (രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ)