ജോക്കോവിച്ച് വരും, അടുത്തവർഷം

മെൽബൺ‌ ∙ കൈമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് കോർട്ടിൽ നിന്നു വിട്ടുനിൽക്കുന്ന മുൻ ലോക ഒന്നാംനമ്പർ താരം നൊവാക് ജോക്കോവിച്ച് അടുത്ത വർഷമാദ്യം തിരിച്ചെത്തിയേക്കും. ജോക്കോവിച്ചിന്റെ പരുക്കു ഭേദപ്പെട്ടുവരുന്നതായി ഫിസിയോ യുലിസിസ് ബാഡിയോ അറിയിച്ചു. 12 തവണ ഗ്രാൻഡ്‌സ്‌ലാം ജേതാവായ ജോക്കോവിച്ച് ഈ വർഷമാദ്യം നടന്ന വിംബിൾഡൻ ടൂർണമെന്റിലാണ് അവസാനമായി മൽസരിച്ചത്.