റാഫേൽ നദാലിന് ടൊറന്റോ ടെന്നിസ് കിരീടം

 ടൊറന്റോ∙ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് റാഫേൽ നദാലിനു ടൊറന്റോ മാസ്റ്റേഴ്സ് കിരീടം. സിറ്റ്സിപാസിന്റെ 20–ാം ജന്മദിന ആഘോഷങ്ങളുടെ നിറം കെടുത്തിയാണ് നദാൽ ഗ്രീക്ക് താരത്തെ വീഴ്ത്തിയത് (6–2, 7–6). കരിയറിൽ നദാലിന്റെ 80–ാം കിരീടമാണിത്. വിജയത്തിനു തൊട്ടുപിന്നാലെ വരാനിരിക്കുന്ന സിൻസിനാറ്റി മാസ്റ്റേഴ്സിൽ താൻ മൽസരിക്കുന്നില്ല എന്ന് നദാൽ പറഞ്ഞു. യുഎസ് ഓപ്പൺ ഒരുക്കത്തിനു വേണ്ടിയാണ് നദാൽ വിട്ടുനിൽക്കുന്നത്.