Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവയ്ക്ക് മഡ്രിഡ് ഓപ്പണിൽ വൈൽഡ് കാർഡ്

SHARAPOVA

ബാർസിലോന ∙ റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവയ്ക്ക് മേയിൽ നടക്കുന്ന മഡ്രിഡ് ഓപ്പണിലേക്ക് വൈൽഡ് കാർഡ് പ്രവേശനം. ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ കിട്ടിയ 15 മാസ വിലക്കു തീർന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് ടൂർണമെന്റ്.

അതിനു മുൻപ് സ്റ്റുട്ഗർട്ട് ഓപ്പണിലും ഷറപ്പോവ കളിക്കാനിറങ്ങും. നിരോധിത മരുന്നായ മെൽഡോണിയം ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പണിനു ശേഷമാണ് ഷറപ്പോവയ്ക്ക് വിലക്ക് ലഭിച്ചത്.

Your Rating: