പ്രിയപ്പെട്ടവർക്കു വേണ്ടി

കുടുംബത്തിനുവേണ്ടി ദൂരദേശത്തു കഷ്‌ടപ്പെടുകയാണ് ഗൃഹനാഥൻ. വർഷങ്ങൾകൊണ്ടു നേടിയ സമ്പാദ്യവുമായി അദ്ദേഹം വീട്ടിലേക്കു മടങ്ങുകയാണ്. നദി കടന്നുവേണം വീട്ടിലെത്താൻ. കടത്തുകാരൻ അയാളോടു ചോദിച്ചു. തനിക്ക് നീന്തൽ അറിയുമോ? ഇല്ല, അയാൾ പറഞ്ഞു. ഈ വഞ്ചി മറിഞ്ഞാൽ താങ്കളെന്തു ചെയ്യും? കടത്തുകാരന്റെ ചോദ്യം അവസാനിക്കുന്നതിനു മുൻപേ വള്ളം മറിഞ്ഞു. ഒരുതരത്തിൽ നീന്തി കരയിലെത്തിയ വഞ്ചിക്കാരൻ നോക്കുമ്പോൾ മറ്റേയാളും തീരത്തു നിൽക്കുന്നു. കടത്തുകാരൻ ദേഷ്യത്തോടെ ചോദിച്ചു. നിങ്ങളെന്തിനാണ് നീന്തൽ അറിയില്ലെന്നു നുണ പറഞ്ഞത്. അയാൾ പറഞ്ഞു. സത്യമായും എനിക്കു നീന്തലറിയില്ല. മുങ്ങിച്ചാകാൻ തുടങ്ങിയപ്പോൾ എന്നെ വിശ്വസിച്ചിരിക്കുന്ന കുടുംബത്തെ ഓർമവന്നു. എല്ലാ സമ്പാദ്യങ്ങളുമടങ്ങിയ ഭാണ്ഡവുമായി കൈകാലടിച്ച് എങ്ങനെയോ ഇവിടെയെത്തി. ഈ ഭാണ്ഡം മാറ്റി എന്നെ നദിയിൽ ഇട്ടുനോക്ക്. ഞാൻ മുങ്ങിച്ചാകും. 

തോൽക്കാതിരിക്കാൻ ഒരു കാരണമെങ്കിലും ഉണ്ടാകണം. എല്ലാം നഷ്‌ടപ്പെട്ടു എന്നു കരുതുന്നവർ പിടിച്ചുനിൽക്കുന്നത് ആ ഒരു വിചാരത്തിന്റെ പേരിലാണ്. 

എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അത് ഒരു ഊർജപ്രസരണ കേന്ദ്രമാകും – അടിയൊഴുക്കുകൾക്കു മുൻപിൽ അടിയറവു പറയാതിരിക്കാനും, പ്രയത്നങ്ങൾ