ഭാരം കുറച്ച്, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മോഹൻലാൽ, മരണമാസ്!!

മോഹൻലാൽ ഏതു സ്റ്റൈലിൽ വന്നാലും, ആരാധകർക്ക് ഹരമാണ് , അതറിഞ്ഞു കൊണ്ട് തന്നെയാണ് അദ്ദേഹം, സിനിമകൾക്കിടയ്ക്ക് ഒരു ചെറിയ ബ്രേക്ക് എടുത്ത് പുത്തൻ സ്റ്റൈൽ പരീക്ഷിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ , ലൂസിഫർ പ്രമോ പോസ്റ്ററിന് ശേഷം, മറ്റൊരു കിടിലൻ ലുക്കിൽ എത്തിയിരിക്കുകയാണ് ലാലേട്ടൻ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ , മോഹൻലാൽ വീണ്ടും ആരാധകരുടെ സ്റ്റൈൽ സങ്കല്പങ്ങളിൽ ഇടം തേടുകയാണ്. 

വെള്ളയും കറുപ്പും ഇഴകലർന്ന താടിയുമായി മോഹൻലാൽ ഇതാദ്യമായല്ല സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് ലാലേട്ടൻ ആദ്യമായി ഈ സ്റ്റൈൽ പരീക്ഷിച്ചത്. ലാൽ, ജയറാം തുടങ്ങി അനേകം താരങ്ങൾ സാൾട്ട് ആൻഡ് പെപ്പർ ലുക്ക് പരീക്ഷിച്ചിരുന്നു എങ്കിലും , ലാലേട്ടൻ ചെയ്യുമ്പോൾ അതിനൊരു പ്രത്യേക സൗന്ദര്യമാണ് എന്ന് ആരാധകർ തന്നെ വിധിയെഴുതുന്നു. 

തന്റെ അടുത്ത ചിത്രത്തിന് മുന്നോടിയായാണോ മോഹൻലാൽ സാൾട്ട് ആൻഡ് പെപ്പർ സൗന്ദര്യത്തിൽ എത്തുന്നത് എന്നതാണ് ആരാധകരുടെ അടുത്ത ചോദ്യം. സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്ത ലാലേട്ടൻ 21 ദിവസം പാലക്കാട് പുമുള്ളി മനയില്‍ ആയുര്‍വേദ ചികിത്സ ചെയ്ത് മെലിഞ്ഞിരുന്നു. ഭാരം കുറഞ്ഞതും ലാലേട്ടന്റെ സ്റ്റൈലിഷ് ലുക്കിനെ എടുത്തു കാണിക്കുന്നു.

പുലിമുരുകൻ 150  കോടി കളക്ഷൻ നേടിയതിന്റെ ആഘോഷവേളയിലാണ് ലാലേട്ടൻ വ്യത്യസ്തമായ ലുക്കിൽ എത്തിയത്. വ്യത്യസ്തമായ ലുക്കിനൊപ്പം മെറൂർ നിറത്തിലുള്ള സ്യൂട്ടും ലാലേട്ടനെ ചടങ്ങിൽ സ്റ്റൈൽ ഗുരുവാക്കി മാറ്റി എന്ന് വേണം പറയാൻ.