ലാലേട്ടൻ മലർത്തിയടിച്ചു, താരമായി ഈ മസിലളിയൻ!

aneesh-kumar-mohanlal
SHARE

മോഹൻലാല്‍ അഭിനയിച്ച പുതിയ പരസ്യം കേരളത്തിൽ തരംഗമാവുകയാണ്. ചടുലമായ താളത്തിനൊപ്പം മീശപിരിച്ചു ഗോദയിലേക്കിറങ്ങുന്ന മോഹൻലാൽ മാസ് ചിത്രങ്ങളിലേതു പോലെ കയ്യടി വാങ്ങുന്നു. ആരാധകർ ആവേശത്തോടെ ഏറ്റെടുത്തതോടെ പരസ്യം യൂട്യൂബിൽ ട്രെന്റായും വാട്ട്സ് ആപ്പ് സ്റ്റാറ്റസുകളായും മാറി.

ഈ പരസ്യത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി പ്രത്യക്ഷപ്പെടുന്ന മസിലളിയനെ കണ്ടില്ലേ? കൊച്ചി പനമ്പിള്ളി നഗര്‍ ഇന്‍റര്‍നാഷണല്‍ ഫിറ്റ്നസിന്‍റെ മാനേജരും ഫിറ്റ്നസ് കണ്‍സള്‍ട്ടന്‍റുമായ അനീഷ് കുമാറാണ് ആ വില്ലൻ. തൊടുപുഴ സ്വദേശിയായ അനീഷ് കഴിഞ്ഞ 10 വര്‍ഷമായി ഇന്‍റര്‍നാഷണല്‍ ജിംനേഷ്യത്തിലെ പരിശീലകനാണ്. എംബിഎയ്ക്കുശേഷം ഫിറ്റ്നസ് ആവേശം നെഞ്ചിലേറ്റി കൊച്ചിയിൽ എത്തി.  2012 ജനുവരിയില്‍ മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു.

പരസ്യചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനാകാനുള്ള അവസരം അവിചാരിതമായാണ് അനീഷിനെ തേടിയെത്തിയത്. മോഹന്‍ലാല്‍ മലര്‍ത്തിയടിക്കുന്ന ഒരു വടക്കേ ഇന്ത്യക്കാരനായ ഗുസ്തിക്കാരനെയാണു സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി തിരഞ്ഞത്. ആ തിരച്ചിൽ ഒരു സുഹൃത്ത് വഴി അനീഷിലെത്തി. ചിത്രങ്ങൾ അയച്ചു നല്‍കിയപ്പോള്‍ സംവിധായകനു പൂർണസമ്മതം. പരിശീലിച്ചിട്ടില്ലെങ്കിലും ഗുസ്തിപിടിക്കല്‍ വെല്ലുവിളിയായില്ലെന്ന് അനീഷ്.

പരസ്യം വൈറലായതോടെ അനീഷും താരമായി. കരുതലോടെയും സ്നേഹത്തോടെയുമുള്ള മോഹന്‍ലാലിന്‍റെ പെരുമാറ്റം തുടക്കക്കാരനെന്ന അപരിചിതത്വം ഒഴിവാക്കിയെന്ന് അനീഷ് പറയുന്നു. അപ്രതീക്ഷിതമായി എത്തിച്ചേർന്ന അവസരത്തിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA