Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഭരണങ്ങളു‌‌ടെ തിളക്കം നിലനിർത്താൻ അഞ്ച് വഴികൾ

Ornaments

ആഭരണങ്ങളോ‌ട് ഭ്രമമില്ലാത്ത സ്ത്രീകൾ ഉണ്ടാകുമോ. തീർച്ചയായും ഇല്ല എന്നായിരിക്കും മറുപടി. കടലാസ് ആഭരണങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന സ്വർണ്ണവും രത്നവും വജ്രവും വരെ സ്ത്രീകളു‌ടെ ആഭരണ ശേഖരത്തിൽ ഉണ്ടാകും. വില കൂടിയ ആഭരണങ്ങൾ വാങ്ങിയാൽ മാത്രം പോരാ അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. വിവാഹത്തിനും പാർട്ടികൾക്കുമൊക്കെ പ്രൗഡിയോടെ അണിഞ്ഞൊരുങ്ങാൻ ഒഴിച്ച് കൂടാനാവാത്തവയാണ് ആഭരണങ്ങൾ. ആഭരണങ്ങളുടെ തിളക്കം ഒട്ടും മങ്ങാതെ മറ്റുള്ളവരുടെ മുന്നിൽ തിളങ്ങി നിൽക്കാൻ ഇതാ ചില വഴികൾ

∙മഴക്കാലത്ത് ആഭരണങ്ങള്‍ നനയാൻ സാധ്യത ഉണ്ട്. ഇത് ആഭരണത്തിന്റെ തിളക്കം നഷ്‌ടപ്പെടുത്തും. അതിനാൽ അവ നന്നായി ഉണക്കി സൂക്ഷിക്കുക. സ്വർണ്ണം, പ്ലാറ്റിനം എന്നിവ വെള്ളിയേക്കള്‍ പെട്ടെന്ന് തിളക്കം നഷ്‌ടപ്പെടുന്നവയാണ്. അതിനാൽ സാധാരണ അവസരങ്ങളിൽ ഇവ ഒഴിവാക്കി വെള്ളി ആഭരണങ്ങൾക്ക് പ്രാധാന്യം നൽകുക.

∙പേൾ,കോറൽ ആഭരണങ്ങൾക്ക് പ്രത്യേക സംരംക്ഷണം ആവശ്യമാണ്. ഇവ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കുക. മറ്റു ആഭരണങ്ങളുമായി ഉരസാതിരിക്കുവാൻ ശ്രദ്ധിക്കുക.

∙ഈർപ്പം ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തും. അതിനാൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന പെട്ടിയിൽ അൽപം സിലിക്ക കൂടി സൂക്ഷിക്കുക. സിലിക്ക ഈർപ്പം വലിച്ചെടുക്കും.

∙വായുകടക്കാത്ത പ്ലാസ്റ്റിക് ബാഗുകളോ ബോക്സോ ആഭരണങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞടുക്കാം. ഇത്തരം പെട്ടികളിൽ ആഭരണങ്ങൾ സൂക്ഷിച്ചാൽ തിളക്കം നഷ്ടപ്പെടാതിരിക്കും.

∙ആഭരണങ്ങൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക. ഡയമണ്ട്, സ്റ്റോൺ എന്നിവ വൃത്തിയാക്കാൻ വീര്യം കുറഞ്ഞ സോപ്പ് ലായനിയോ ആഭരണങ്ങൾ വൃത്തിയാക്കുന്ന ലായനിയോ ഉപയോഗിക്കുക. എന്നാൽ പേൾ, കോറൽ എന്നിവ വൃത്തിയാക്കാൻ പ്രത്യേക ലായനികളൊന്നും ഉപയോഗിക്കരുത്. വെള്ളി ആഭരണങ്ങളുടെ തിളക്കം നിലനിർത്താൻ വെള്ളനിറത്തിലുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. ട‌ൂത്ത്പേസ്റ്റ് ഉരസിയതിന് ശേഷം മൃദുവായ തുണി കൊണ്ട് തുടച്ച് ആഭരണം വൃത്തിയാക്കാം.