അച്ഛന്റെ പൊന്നു മോൾ, ഇൻസ്റ്റാഗ്രാമിൽ മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അദ്നാൻ സാമി 

അദ്നാൻ സാമിയും ഭാര്യയും മകൾക്കൊപ്പം

ഗായകനും അഭിനേതാവും പിയാനോ വാദകനുമെല്ലാമായ അദ്‌നാൻ സാമി വീണ്ടും വാർത്തകളിൽ നിറയുന്നു. അമിതവണ്ണവും കരിയറിലെ വീഴ്ചയും വിവാഹമോചനവും പുനർവിവാഹവും ഒക്കെയായി ഒരുകാലത്ത് പാപ്പരാസികൾ ഏറെ ആഘോഷിച്ചിരുന്ന പതിവ് അദ്‌നാൻ സാമി കഥകൾ പോലെയല്ല ഇക്കുറി. വണ്ണം കുറച്ച് രണ്ടാം വിവാഹത്തിലൂടെ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് കടന്ന അദ്നാൻ സാമി തന്റെ മകളുടെ ചിത്രം ആദ്യമായി ആരാധകർക്കു മുന്നിൽ പങ്കുവച്ചാണ് വാർത്തകളിൽ നിറയുന്നത്. 

തൂവെള്ള വസ്ത്രം ധരിച്ച് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുകയും മയങ്ങുകയും ചെയ്യുന്ന മെദിനയെ അദ്നാൻ സാമിയുടെ  ആരാധകർ നെഞ്ചോടു ചേർത്തു കഴിഞ്ഞു...

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്‌നാൻ സാമി മകളുടെ ചിത്രങ്ങൾ പങ്കുവച്ചത്. മെദിന എന്നാണ് അദ്നാൻ സാമിയും ഭാര്യയും തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്. തൂവെള്ള വസ്ത്രം ധരിച്ച് പല്ലില്ലാത്ത മോണകാട്ടി ചിരിക്കുകയും മയങ്ങുകയും ചെയ്യുന്ന മെദിനയെ അദ്നാൻ സാമിയുടെ  ആരാധകർ നെഞ്ചോടു ചേർത്തു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഓരോ ചിത്രത്തിനു കീഴിലും മകൾക്കായി ഒരു കുറിപ്പും അദ്‌നാൻ സാമി കുറിച്ചിട്ടിരുന്നു.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്‌നാൻ സാമി മകളുടെ ചിത്രങ്ങൾ പങ്കുവച്ചത്. മെദിന എന്നാണ് അദ്നാൻ സാമിയും ഭാര്യയും തങ്ങളുടെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്...

അദ്‌നാൻ സാമിക്കും ഭാര്യ റോയ സമി ഖാനും ഒപ്പം ആണ് കുഞ്ഞു മെദിനയുടെ ഒരു ചിത്രം. മാതാപിതാക്കളുടെ സ്നേഹവും കരുതലും ആവോളം നേടുന്ന ഈ കുഞ്ഞു വാവ ആരുടേയും മനസ് നിറയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും എല്ലാകാലവും ദുരിതവും കഷ്ടപ്പാടും ആയിരിക്കുകയില്ല ഫലമെന്നും ദുഖത്തിനൊടുവിൽ സന്തോഷത്തിന്റെ നല്ല നാളുകൾ തടസം കൂടാതെ കടന്നു വരുമെന്നും തെളിയിക്കുന്നു അദ്നാൻ സാമിയുടെ ഈ സന്തോഷം 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam