പട്ടിണിക്കിട്ട് എല്ലും തോലുമാക്കിയത് മുത്തശ്ശൻ, ഞെട്ടിക്കും ഈ ചിത്രങ്ങൾ !

യുവതിയുടെ ഇപ്പോഴത്തെ ചിത്രം, മുത്തശ്ശൻ പട്ടിണിക്കിട്ട കാലത്തെ രൂപം

വാത്സല്യത്തിന്റെ നിറകുടങ്ങളായ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥകളാണ് നാം ഏറെയും കേട്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഏതാനും ചിത്രങ്ങൾ ക്രൂരനായ ഒരു മുത്തച്ഛൻ കാരണം ദുരിതം അനുഭവിച്ച യുവതിയുടേതാണ്. പത്തുവർഷം മുമ്പ് പട്ടിണിക്കിട്ട് തന്നെ എല്ലുംതോലുമാക്കിയ മുത്തശ്ശനെക്കുറിച്ച് ഇപ്പോഴാണ് യുവതി ലോകത്തോടു വിളിച്ചു പറഞ്ഞത്. മാംസം തെല്ലും അവശേഷിക്കാത്ത ശരീരത്തിൽ എല്ലുംതോലും മാത്രമായ ആ ശരീരത്തെ ഞെട്ടലോടെയല്ലാതെ നോക്കിക്കാണാനാവില്ല.

വൈൽഡ് കാബേജ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുവതി താൻ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നത്. ജപ്പാനിലെ കാന്‍സായ് സ്വദേശിയായ യുവതിയാണ് തന്നെ ഭക്ഷണം കഴിക്കുന്നതു നിഷേധിച്ചിരുന്ന മുത്തശ്ശൻ ദിവസങ്ങളോളം പട്ടിണിക്കിട്ടിരുന്നുവെന്നും വ്യക്തമാക്കിയത്. കണ്ണാടിക്കു മുന്നിൽ നിന്നുകൊണ്ടുള്ള തന്റെ പൂർണ നഗ്നമായ ശരീരമാണ് യുവതി സെൽഫിയെടുത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഒറ്റവാക്കിൽ അതീവ ദയനീയം എന്നു മാത്രമേ ചിത്രങ്ങളെ വിശേഷിപ്പിക്കാനാവൂ. 

രഹസ്യമായി യുവതി ഭക്ഷണം കഴിക്കാൻ ശ്രമിച്ചാൽ അപ്പോൾ തന്നെ തന്റെ അടിവയറിലേക്ക് മുത്തശ്ശൻ ചവിട്ടുമായിരുന്നുെവന്നും യുവതി പറയുന്നു. ഉടൻ തന്നെ കൊല്ലുമോ എന്ന ഭയത്താൽ യുവതി ഭക്ഷണം തുപ്പിക്കളയുമായിരുന്നു. എഴുന്നേറ്റു നിൽക്കാൻ പോലും ആരോഗ്യമില്ലാതിരുന്ന ആ നാളുകളിൽ യുവതിയുടെ ഭാരം വെറും പതിനാറു കിലോ മാത്രമായിരുന്നു. തന്നെപ്പോലെ വീട്ടുതടങ്കലിലായി ഭക്ഷണം നിഷേധിക്കപ്പെട്ട് ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അതു പുറത്തു പറയാൻ വൈകരുതെന്നും യുവതി ട്വീറ്റ് ചെയ്തു.. 

തന്നെ രക്ഷപ്പെടുത്തുന്ന സമയത്ത് വെറു പത്തുമിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ മരിച്ചുപോയേനെ എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയതെന്ന് യുവതി പറയുന്നു. ഇപ്പോൾ പത്തുവർഷങ്ങൾക്കിപ്പുറം കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി കാണാനാണ് അവൾ ശ്രമിക്കുന്നത്. പഴയ എല്ലുംതോലും മാത്രമായിരുന്ന ശരീരമല്ലിന്ന്, സുന്ദരിയും ആരോഗ്യവതിയുമായ പെൺകുട്ടിയായി അവൾ മാറിയിരിക്കുന്നു. 

എന്നാൽ മുത്തശ്ശൻ തന്നെ ഇത്രത്തോളം പട്ടിണിക്കിടാനുണ്ടായ കാരണമെന്തെന്നോ അദ്ദേഹത്തിനു പിന്നീടെന്തു സംഭവിച്ചെന്നോ അവൾ വ്യക്തമാക്കിയില്ല. എന്തായാലും യുവതിയുടെ പഴയ ചിത്രങ്ങളും ഇപ്പോഴത്തെ അവസ്ഥയും കണ്ടവരെല്ലാം ഒരുപോലെ ഞെട്ടലിലാണ്. പഴയ രൂപത്തിലുള്ള പെൺകുട്ടിയാണ് ഇതെന്നു തോന്നുന്നില്ലെന്നും ആ ഫോട്ടോകൾ കണ്ടാൽ അവൾ ജീവിച്ചിരിപ്പുണ്ടെന്നു തോന്നുകയേ ഇല്ലെന്നും പലരും കമന്റ് ചെയ്യുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam