ദാമ്പത്യത്തിന്റെ താളം തെറ്റുന്നുവോ? 10 ലക്ഷണങ്ങൾ

പൊതുവായി ദമ്പതികള്‍ക്കിടയിലെ താളം നഷ്ടപ്പെട്ട് തുടങ്ങുന്നത് ഏഴ് വര്‍ഷത്തിന് ശേഷമാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഇത് അഞ്ച് വര്‍ഷമാണ്. കൃത്യമായി പറഞ്ഞാല്‍ അഞ്ച് വര്‍ഷവും രണ്ട് മാസവും. എന്താണ് താളം നഷ്ടപ്പെട്ട് തുടങ്ങുന്ന ഒരു ദാമ്പത്യത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ ?. ഈ ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് ദാമ്പത്യജീവിതം പഴയ ഉണര്‍വിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കും.

ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ: ഇന്ദ്രജിത്ത്

ആദ്യം ഇത്തരത്തില്‍ താളം നഷ്ടപ്പെട്ട് തുടങ്ങുന്ന ദാമ്പത്യജീവിതത്തിലെ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം. ബ്രിട്ടണിലെ രണ്ടായിരത്തോളം ദമ്പതികളെ വര്‍ഷങ്ങളോളം നിരീക്ഷിച്ച് നടത്തിയ പഠനത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലക്ഷണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. സജീവമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ മുതല്‍ വ്യത്യസ്ത മുറികളിലുള്ള ഉറക്കം വരെ താളം നഷ്ടപ്പെട്ട ബന്ധങ്ങളുടെ ലക്ഷണങ്ങളാണ്. 

1. പരസ്പരം ലൈംഗിക ബന്ധത്തിനുള്ള താല്‍പ്പര്യം നഷ്ടപ്പെടുക

2. പരസ്പരം ഉള്ള സ്നേഹപ്രകടനങ്ങള്‍ ഇല്ലാതാകുക

3. വീട്ട് ജോലികളും മറ്റും ഒരുമിച്ച് ചെയ്യുന്നത് അവസാനിപ്പിക്കുക.

4. ഉറക്കം വ്യത്യസ്ത മുറികളില്‍ ആകുക

5. നിങ്ങള്‍ പങ്കാളികളുടെ താല്‍പ്പര്യങ്ങള്‍ വകവയ്ക്കാതെ സ്വന്തം വഴിക്ക് സഞ്ചരിക്കുക

6. ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം കുറ്റപ്പെടുത്തുക.

7. പങ്കാളിയെ വഞ്ചിക്കുക

8. ദാമ്പത്യത്തിലെ കുട്ടികളികള്‍ ഇല്ലാതാകുക

9. വിവാഹവാര്‍ഷികവും പിറന്നാളുകളും ആഘോഷിക്കാതിരിക്കുക.

10. പങ്കാളിയോട് സംസാരിക്കുന്നതിലും കൂടുതല്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുക.

എന്നാല്‍ ഇങ്ങനെ ദാമ്പത്യത്തിലെ താളം നഷ്ടപ്പെട്ടാലും അത് വീണ്ടെടുക്കാനും നിരവധി വഴികളുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക. കാരണം ഇത്തരം പ്രശ്നങ്ങളാണ് മിക്കപ്പോഴും വളര്‍ന്ന് വലുതായി ബന്ധങ്ങള്‍ അവസാനിക്കുന്നതിന് കാരണമാകുന്നത്. ഇതോടൊപ്പം നിരവധി പേര്‍ സന്തോഷകരമല്ലാത്ത ദാമ്പത്ത്യജീവിതത്തില്‍ കുടുങ്ങിപ്പോകുന്നതിനും ഇവ പരിഹരിക്കാതിരിക്കുന്നത് കാരണമാകാറുണ്ട്. 

ഇങ്ങനെ ദാമ്പത്യജീവിതത്തിലെ നഷ്ടപ്പെട്ട താളം വീണ്ടെടുത്ത് സന്തോഷകരമായ ജീവിതത്തിലേക്ക് തിരികെ വരാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ പലതും പരിഹരിക്കുക എന്നത് തന്നെയാണ് അതില്‍ പ്രധാനം.

1. പരസ്പരം തുറന്ന് സംസാരിക്കാനും കേള്‍ക്കാനും തയാറാകുക.

2. നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്നേഹം ഇടയ്ക്കിടെ വാക്കുകള്‍ കൊണ്ട് തന്നെ പ്രകടിപ്പിക്കുക.

3. ഒരുമിച്ച് യാത്രകള്‍ പോകുക

4. പ്രത്യേകിച്ച് കാര്യമില്ലാതെ തന്നെ സമ്മാനങ്ങളോ പൂക്കളോ നല്‍കാം.

5. ഒരുമിച്ചുള്ള സമയങ്ങളില്‍ ഫോണ്‍ പരമാവധി മാറ്റിവയ്ക്കുക

6. ഭക്ഷണം ഉണ്ടാക്കുന്നതുള്‍പ്പടെയുള്ള വീട്ടിലെ ജോലികള്‍ ഒരുമിച്ച് ചെയ്യുക.

7. ഒരുമിച്ചുള്ള ജീവിതത്തിലെ മനോഹരമായ ഓര്‍മ്മകളെക്കുറിച്ച് സംസാരിക്കുക, പഴയ ഫോട്ടോകളും മറ്റും ഒരുമിച്ച് കാണുക

8. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ഒഴിവാക്കുക

9. പരസ്പരം പഞ്ചാരയടിക്കുന്നതില്‍ മടി വേണ്ടി

10. ഇരുവരും തമ്മിലുള്ള ശാരീരിക അടുപ്പം വര്‍ദ്ധിപ്പിക്കുക. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam...