ഇനി പ്രണയത്തിന്റെ നാളുകൾ... അറിയുന്നില്ലേ നീ പ്രിയേ...

Representative Image

ലോകമെങ്ങും വാലന്റൈന്‍സ് ജ്വരമാണ്. ഫെബ്രുവരി ഏഴു മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ ആഘോഷത്തിന്റെ, ആനന്ദത്തിന്റെ പ്രണയദിനങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. സമ്മാനങ്ങള്‍ നല്‍കിയും കാമുകീ കാമുകന്മാര്‍ കൂടുതല്‍ സമയം ഒരുമിച്ചു പങ്കുവെച്ചും എല്ലാമാണ് ഈ ആഴ്ച്ചയില്‍ സന്തോഷത്തിന്റെ അനുഭവങ്ങള്‍ തീര്‍ക്കുന്നത്. വാലന്റൈന്‍സ് ആഴ്ച്ചയില്‍ ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം,

റോസ് ഡേ

Representative Image

ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഇന്നലെയാണ് ലോകം മുഴുവന്‍ റോസ് ഡേ ആഘോഷിച്ചത്. വാലന്റൈന്‍സ് വീക്ക് തുടങ്ങുന്നത് റോസ് ഡേയോടെയാണ്. പ്രണയിനികള്‍ പരസ്പരം റോസാപുഷ്പങ്ങള്‍ കൈമാറുന്ന ദിനമാണിത്.

പ്രൊപോസ് ഡേ

Representative Image

മനസിലെ പ്രണയം പങ്കാളിയോട് പ്രൊപ്പോസ് ചെയ്യാനുള്ള ഡേ ആണിത്. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. കിടിലന്‍ സമ്മാനം വാങ്ങി അതുംകൊണ്ട് പ്രണയം പ്രൊപ്പോസ് ചെയ്യാന്‍ ഈ ദിനത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്.

ചോക്ലേറ്റ് ഡേ

Representative Image

ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ. പ്രണയവും ചോക്ലേറ്റുകളും തമ്മില്‍ എന്നും നല്ല കെമിസ്ട്രിയാണ്. പ്രണയസിനിമകളിലെ നായകന്‍മാര്‍ക്ക് ചോക്ലേറ്റ് പയ്യന്‍സ് എന്ന പേരുപോലും വന്നത് അതുകൊണ്ടുതന്നെ. കാമുകിമാര്‍ക്ക് കാമുകന്‍മാര്‍ രുചിയേറുന്ന പ്രണയാര്‍ദ്രമായ ചോക്ലേറ്റുകളാണ് ഈ ദിനത്തില്‍ സമ്മാനിക്കേണ്ടത്. 

ടെഡ്ഡി ഡേ

ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയില്‍ സ്ത്രീകള്‍ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. കാമുകന്‍മാര്‍ അവരുടെ പ്രണയിനികിള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ടോയ്‌സ് സമ്മാനിക്കുന്നു.

പ്രോമിസ് ഡേ

Representative Image

പ്രണയിക്കുന്നവര്‍ക്ക് പരസ്പരമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ദിവസമാണ് പ്രോമിസ് ഡേ. ഫെബ്രുവരി 11നാണ് ഇത് ആഘോഷിക്കാറുള്ളത്. ഒരുമിച്ച് ജീവിതത്തിലെ സന്തോഷം പങ്കിടുമെന്ന് അവര്‍ അന്ന് പ്രതിജ്ഞയെടുക്കുന്നു. പ്രണയത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി നീക്കിവെച്ചതാണ് പ്രോമിസ് ഡേ.

കിസ് ഡേ

Representative Image

പ്രണയത്തിന്റെ ആര്‍ദ്രത ചുംബനത്തിലൂടെ കൈമാറുന്ന ദിനമാണ് കിസ് ഡേ. ഫെബ്രുവരി 12 ആണ് പ്രണയിനികള്‍ കാത്തിരിക്കുന്ന ആ ദിനം. നല്ലൊരു ചുടുചുംബനം കൈമാറാനായി അവര്‍ കാത്തിരിക്കുന്ന ദിനമാണിത്. 

ഹഗ് ഡേ

Representative Image

പ്രണയം പ്രകടിപ്പിക്കാനുള്ളതാണ്. അതില്‍ സംശയമൊന്നും വേണ്ട. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തില്‍ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ഒരു നല്ല റൊമാന്റിക് ഹഗിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും, തീര്‍ച്ച.

വാലന്റൈന്‍സ് ഡേ

Representative Image

സ്‌നേഹത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ച്ചേര്‍ക്കുന്ന ദിനം, ഫെബ്രുവരി 14. അന്ന് യാതൊരുവിധ വേര്‍തിരിവുകളോ തിരക്കോ ഇല്ലാതെ മറ്റെല്ലാം മാറ്റിവെച്ച് സ്‌നേഹിക്കുന്നവര്‍ ഒരുമിച്ച് സമയം പങ്കിടുന്നു. അവരുടെ സ്‌നേഹത്തിന്റെ ഊഷ്മളമായ ഭാവങ്ങള്‍ അനുഭവിച്ചറിയുന്നു.