അനശ്വര പ്രണയം; 60 വർഷമായി തളർന്നു കിടക്കുന്ന ഭാര്യയെ പരിചരിക്കുന്ന 85 കാരൻ !

60 വർഷത്തോളമായി തളർന്നു കിടക്കുന്ന തന്റെ ഭാര്യയെ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കുന്ന വൃദ്ധന്റെ അപൂർവ സ്നേഹം കാണാം, പുതു തലമുറ കണ്ടുപഠിക്കേണ്ട ഒന്ന്

സോഉ എന്ന തായ് വാൻ സുന്ദരിയെ ദു യുവാൻഫാ എന്ന ചെറുപ്പക്കാരൻ വിവാഹം ചെയ്യുമ്പോൾ ദു യുവാൻഫായ്ക്ക് 26 വയസും സോവുവിന് 20 വയസും. ആറു മാസത്തെ സന്തോഷപൂർണമായ മധുവിധുവിന് ശേഷം തിരികെ തായ് വാനിന് സമീപമുള്ള മറ്റൊരു നഗരത്തിലെ കൽക്കരി ഖനിയിലേക്ക് ജോലി ചെയ്യാൻ പോയ ദു വിനെത്തേടി ഒരു സന്ദേശം എത്തി. തന്റെ പ്രിയതമയായ സോവുവിന് ഒരു അപൂർവ രോഗം പിടിപെട്ടിരിക്കുന്നു. കൈകൾ കൊണ്ട് ഒന്നും എടുക്കാൻ പോലും കഴിയാതെ ചലനശേഷി പൂർണമായി നിലച്ചു പോകുന്ന ഒരു രോഗം.

ആദ്യം തകർന്നു പോയങ്കിലും ദു വിന്റെ സ്നേഹത്തിന് മുന്നിൽ വിധി പോലും തോറ്റുപോയി. ഇതാ 60 വർഷത്തോളമായി തളർന്നു കിടക്കുന്ന തന്റെ ഭാര്യയെ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കുന്ന വൃദ്ധന്റെ അപൂർവ സ്നേഹം കാണാം, പുതു തലമുറ കണ്ടുപഠിക്കേണ്ട ഒന്ന്. സോഉവിന് അസുഖമായതറിഞ്ഞ് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ദു യുവാൻ എത്തിയതെങ്കിലും നിരാശയായിരുന്നു ഫലം. വളരെ കുറച്ച് പേർക്ക് മാത്രം വരുന്ന ഈ രോഗം വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഒന്നാണ്. ജോലിയിൽ നിന്ന് രാജിവച്ച് ദു തന്റെ ഭാര്യയ്ക്കൊപ്പം വീട്ടിൽ അവരുടെ പരിചരണവുമായി കഴിയാൻ തീരുമാനിച്ചു.

നിനക്ക് ഞാനുണ്ട്, ഞാൻ നിന്നെ നോക്കും, ജീവനുള്ള കാലം വരെയും’’ എന്ന് തന്റെ പ്രിയതമയെ ഒരു കുഞ്ഞിനെ പോലെ ചേർത്ത് ദു അന്ന് പറ‍ഞ്ഞ വാക്ക് ആറു ദശകങ്ങൾക്കിപ്പോഴും നിധി പോലെ പാലിക്കപ്പെടുന്നു

ഒരു കുഞ്ഞിനു ജന്മം നൽകാൻ പോലും ഭാര്യയ്ക്ക് കഴിയില്ലെന്നറിഞ്ഞപ്പോൾ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളുമെല്ലാം മറ്റൊരു വിവാഹം കഴിക്കാൻ ദുവിനെ നിർബന്ധിച്ചു. എന്നാൽ ആറു മാസം മാത്രം കൂടെ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഭാര്യയായി താൻ സ്നേഹിച്ച സോഉവിനെ ആ ചെറുപ്പക്കാരൻ നെഞ്ചോട് ചേർത്തു. അതോടെ അവരെല്ലാം ദുവിൽ നിന്ന് പതിയെ അകന്നു പോയി.

‘‘നിനക്ക് ഞാനുണ്ട്, ഞാൻ നിന്നെ നോക്കും, ജീവനുള്ള കാലം വരെയും’’ എന്ന് തന്റെ പ്രിയതമയെ ഒരു കുഞ്ഞിനെ പോലെ ചേർത്ത് ദു അന്ന് പറ‍ഞ്ഞ വാക്ക് ആറു ദശകങ്ങൾക്കിപ്പോഴും നിധി പോലെ പാലിക്കപ്പെടുന്നു. സോഉ വിനെ സുഖപ്പെടുത്താൻ ഇപ്പോഴും ഏത് വിധേനയും ശ്രമിക്കുന്നുമുണ്ട് ദു യുവാൻ. ആരോ പറഞ്ഞു കേട്ട തായ് വാൻ മലനിരകളിലെ പച്ച മരുന്നു തേടി ദു യാത്രതിരിക്കുന്നതും അതുകൊണ്ടാണ്. കണ്ടെത്തി കൊണ്ടു വരുന്ന പച്ച മരുന്നുകൾ എല്ലാം തന്നെ വിഷമയമുള്ളതാണോ എന്നും കഴിക്കാൻ കഴിയുന്നതാണോ എന്നും ദു സ്വയം രുചിച്ച് പരിശോധിക്കുകയും ചെയ്യും. അത്ര സ്നേഹമാണ് ദുവിന് ഭാര്യയോട്.

സമൂഹമാധ്യമത്തിൽ നിരവധി പേരാണ് ഇവരുടെ അനശ്വര പ്രണയത്തെക്കുറിച്ച് ചർച്ച ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. നിസാര കാര്യങ്ങൾക്കു പോലും വിവാഹ മോചനം നേടുന്ന പുതു തലമുറ ഈ സ്നേഹം കണ്ടു പഠിക്കേണ്ടതു തന്നെ.

വീടു വൃത്തിയാക്കലും ഭാര്യയുടെ ദൈനംദിന കർമ്മകളും തുടങ്ങി ഒരു വീട്ടിലെ എല്ലാ ജോലിയും നോക്കി വീടിനടുത്തുള്ള ചെറു ജോലികൾ മാത്രം ചെയ്ത് പണം കണ്ടെത്തിയും 85 കാരനായ ദു തന്റെ വാർധക്യത്തിലും അപൂർവ സ്നേഹത്താൽ സോഉ വിനെ സന്തോഷവതിയാക്കുന്നു. ഇപ്പോൾ വാർധക്യത്തിന്റെ അവശതയുള്ളതിനാൽ ദു വിന്റെ സ്നേഹം കണ്ട് അയൽവാസികൾ പലരും വീട്ടു സാധനങ്ങളെത്തിച്ചു കൊടുക്കും.

ഇവരുട കഥ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികാരികൾ ചികിത്സാ സഹായവും കൊടുത്തു തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമത്തിൽ നിരവധി പേരാണ് ഇവരുടെ അനശ്വര പ്രണയത്തെക്കുറിച്ച് ചർച്ച ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. നിസാര കാര്യങ്ങൾക്കു പോലും വിവാഹ മോചനം നേടുന്ന പുതു തലമുറ ഈ സ്നേഹം കണ്ടു പഠിക്കേണ്ടതു തന്നെ.