ചതിയന്മാരേ സൂക്ഷിച്ചോളൂ, എപ്പോഴും ഇവൾ നിങ്ങൾക്ക് പിന്നിലുണ്ട്

ആമി വെയ്ഡ്

നിങ്ങളുടെ കാമുകനോ ഭർത്താവോ മറ്റാരെങ്കിലുമായി രഹസ്യബന്ധം സ്ഥാപിക്കുന്നയാളാണെന്ന് സംശയമുണ്ടോ? ഈയിടെയായി കക്ഷിയെ അത്ര വിശ്വാസം തോന്നുന്നില്ലേ? കണ്ടുപിടിക്കാന്‍ വഴിയുണ്ട്. ഈ പെൺ ഹണീ ട്രാപ്പർ നിങ്ങളെ സഹായിക്കും. ഇനി ഹണി ട്രാപ്പർ എന്നുവച്ചാൽ എന്താണെന്നാണോ സംശയം? പങ്കാളി വിശ്വസിക്കുവാൻ കൊള്ളുന്നവനാണോ അതോ പരസ്ത്രീബന്ധത്തിൽ തൽപ്പരനാണോയെന്നു വെളിച്ചത്തു െകാണ്ടുവരുവാൻ സഹായിക്കുന്നയാളാണ് ഹണി ട്രാപ്പർ. ഇരുപത്തിയെട്ടുകാരിയായ ആമി വെയ്ഡ് എന്ന കാനഡ സ്വദേശിനി ഇതുവരേയ്ക്കുമായി നൂറോളം ചതിയന്മാരായ കാമുകന്മാരെയാണ് കയ്യോടെ പിടികൂടി കാമുകിമാരെ ഏൽപ്പിച്ചത്.

ആമി വെയ്ഡ്

ഫാർമസിസ്റ്റു കൂടിയായ ആമി ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽമാധ്യമങ്ങളിലൂടെയാണ് വിവിധ കാമുകന്മാരെ പരീക്ഷിക്കുന്നത്. നിങ്ങൾ നിങ്ങളുടെ പുരുഷനെ വിശ്വസിക്കുന്നില്ലെങ്കിൽ അതു വ്യക്തമാക്കിത്തരേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നാണ് ആമി പറയുന്നത്. ചീറ്റിങ്റാറ്റ്.കോം എ​ന്ന ഏജൻസിക്കു വേണ്ടി നാലു മാസം മുമ്പാണ് ആമി പാർട്ടൈമായി ഈ പണി തുടങ്ങിയത്. കാമുകൻ ചതിച്ചു പോയതുകൊണ്ട് ഈ മേഖലയെ കൂടുതൽ ഇഷ്ടത്തോടെ തിരഞ്ഞെടുത്തു. തന്റെ അനുഭവം മറ്റൊരു പെൺകുട്ടിയ്ക്കു വരാതിരിക്കാൻ കള്ളന്മാരായ കാമുകന്മാരെ പിടികൂടാൻ തീരുമാനിച്ചു.

ആമി വെയ്ഡ്

താൻ കാരണം ബന്ധങ്ങൾ തകരുന്നതിൽ ഒട്ടും വിഷമവുമില്ല ആമിയ്ക്ക്. ചില പുരുഷന്മാർ പരിധിയും വിട്ടു അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വരെ അയക്കാൻ തുടങ്ങി. ഇതൊക്കെയും കയ്യോടെപിടികൂടി കാമുകിമാരെ ഏൽപ്പിച്ചു. ജോലി കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിലും ഉച്ചഭക്ഷണ വേളകളിലുമൊക്കെയാണ് കള്ളക്കാമുകന്മാരെ പിടിക്കാൻ ചാറ്റിങ് ആരംഭിക്കുക. കാര്യം കണ്ടുപിടിച്ചു കഴിയുന്നതോടെ ഇരകളെ സോഷ്യൽമീഡിയയിൽ ബ്ലോക്ക് ചെയ്യുകയും ചെയ്യും. എല്ലാവർക്കും സ്വീകാര്യമായ തുച്ഛമായ പ്രതിഫലത്തോടെയുള്ള സേവനമാണ് തങ്ങൾ നടത്തുന്നതെന്നും നിങ്ങൾ വഞ്ചിക്കപ്പെടുന്നുവെങ്കിൽ ഞങ്ങളുടെ ആൾക്കാർ അവരെ കണ്ടെത്തി തരുമെന്നും വെബ്സൈറ്റ് സ്ഥാപകനായ കീത് ടോംലിൻസൺ പറഞ്ഞു.

ഇനി സൂക്ഷിച്ചോളൂ കാമുകന്മാരെ നിങ്ങളുടെ ചാറ്റ്ബോക്സിൽ ഹായ് പറഞ്ഞു വരുന്നതു ചിലപ്പോൾ ഏതെങ്കിലും ഹണി ട്രാപ്പറാകാം....!