കുഞ്ഞിനു ജന്മം നൽകിയത് അച്ഛൻ!!! കാലം പോയ പോക്കേ

കെയ്ഡൻ മകൾ അസേലിയയ്ക്കൊപ്പം

വയർ അസാധാരണമായി വീർത്തു തുടങ്ങിയതോടെയാണ് കെയ്ഡൻ തന്റെ ശരീരത്തിനു വന്ന മാറ്റം ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം വിചാരിച്ചത് വ്യായാമം മുടങ്ങിയതാവും കാരണമെന്നാണ് പിന്നെ കരുതി വയറിനെന്തെങ്കിലും അസുഖമോ മറ്റോ ആയിരിക്കുമെന്ന് ഒടുവിൽ ടെസ്റ്റുകൾക്കെല്ലാം ശേഷം താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കെയ്ഡന് ഇന്നും മറക്കാനാവില്ല. പെണ്ണായാണു ജനിച്ചതെങ്കിലും തന്റെ മനസ് ഒരു പുരുഷന്റേതാണെന്നു തിരിച്ചറിഞ്ഞ ഘട്ടത്തിൽ കെയ്ഡൻ എല്ലാ അർഥത്തിലും പുരുഷനാകുവാൻ തീരുമാനിക്കുകയായിരുന്നു. അതിനായി വർഷങ്ങളോളം പുരുഷ ഹോർമോണുകൾ കുത്തിവച്ചു. ദേഹത്തും മുഖത്തുമെല്ലാം രോമങ്ങള്‍ നിറഞ്ഞു. സ്തനം നീക്കൽ ശസ്ത്രക്രിയയും കഴിഞ്ഞതോ‌ടെ ആരും പറയില്ല കെയ്ഡൻ ഒരു പെണ്ണായിരുന്നുവെന്ന്. ട്വിറ്ററിലൂടെ പരിചയപ്പെട്ട എലിജായ്ക്കും ആദ്യം അറിയില്ലായിരുന്നു കെയ്ഡൻ ട്രാൻസ്ജെൻഡർ ആണെന്ന കാര്യം. ഒടുവിൽ രണ്ടുപേരുടെയും ഇഷ്ടങ്ങൾ ഒന്നാണെന്നു മനസിലാക്കിയതോടെ ഒന്നിച്ചു ജീവിക്കുവാനും തീരുമാനിച്ചു.

വയർ വീർത്തു തുടങ്ങിയതോടെ തമാശ രൂപേണ രണ്ടുപേരും പറഞ്ഞിരുന്നു ഇനി ഗർഭിണിയായിരിക്കുമോയെന്ന്. കാര്യം ഗൗരവത്തോടെ ചിന്തിക്കാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പോകുവാൻ തീരുമാനിക്കുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് താൻ 21 ആഴ്ച്ച ഗർഭിണിയാണെന്ന കാര്യം അറിഞ്ഞത്. ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. കാരണം വർഷങ്ങളായി തീർത്തും പുരുഷനായി കഴിഞ്ഞ താനെങ്ങനെ ഗർഭണിയാകുമെന്നായിരുന്നു സംശയം-കെയ്ഡൻ പറയുന്നു.

മകൾ അസേലിയയ്ക്കൊപ്പം കെയ്ഡനും എലിജായും

ഇടയ്ക്കെപ്പോഴോ കെയ്ഡൻ പുരുഷ ഹോർമോൺ നിർത്തിയതാണ് ഗർഭിണിയാകുവാൻ കാരണം. സ്തനംനീക്കൽ ശസ്ത്രക്രിയ ചെയ്യുന്നതിനു ആറാഴ്ച്ച മുമ്പായി പുരുഷ ഹോർമോണ്‍ കുത്തിവെക്കൽ നിർത്തി വെക്കണമായിരുന്നു. ഈ നീണ്ട ഇടവേളയാണ് കെയ്ഡനെ ഗർഭിണിയാക്കിയതെന്നാണ് ഡോക്ടർമാരുടെ വാദം. ഇരുപത്തിരണ്ടു മാസം പ്രായമായി മകൾ അസേലിയയാക്ക് ഇപ്പോൾ. മകൾക്ക് അഞ്ചു വയസാകുന്നതോടെ കാര്യങ്ങളെല്ലാം തുറന്നു പറയാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.

മൂന്നു സഹോദരന്മാർക്കൊപ്പം ജീവിച്ച കെയ്ഡന്റെ ഇഷ്ടടങ്ങളെല്ലാം ആണുങ്ങളുടേതായിരുന്നു. ഇരുപതു വയസായതോടെ പെൺശരീരത്തിൽ ജീവിക്കാൻ വയ്യാതെ ആത്മഹത്യാ പ്രവണത വരെയെത്തിയപ്പോൾ ഓൺലൈനിലൂടെ റിസർച്ച് ചെയ്ത് ട്രാൻസ്ജെൻഡറാകുവാൻ തീരുമാനിക്കുകയായിരുന്നു. എല്‍ജിയയും ചെറുപ്പത്തിലേ താൻ സ്വവർഗാനുരാഗിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. ആദ്യമൊക്കെ കു‌ടുംബത്തിന്റെ യാതൊരു പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഇന്നു ഇരുവരുടെയും കുടുംബങ്ങളും സുഹൃത്തുക്കളും കെയ്ഡനും എൽജിയായ്ക്കുമൊപ്പമുണ്ട്. രണ്ടു അച്ഛന്മാർക്കുമൊപ്പം ഇന്നു ജീവിതം ആസ്വദിക്കുകയാണ് കുഞ്ഞു അസേലിയ.