പുലിമുരുകൻ മാല ആരാധകൻ സ്വന്തമാക്കിയത് ഒരുലക്ഷം രൂപയ്ക്ക്

പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകൻ മുടക്കിയത് ഒരു ലക്ഷത്തിപതിനയ്യായിരം രൂപ...

പുലിമുരുകൻ തരംഗം അവസാനിക്കുന്നില്ല. പുലികളെ വിറപ്പിച്ച മുരുകന്റെ മാല കംപ്ലീറ്റ് ആക്ടർ വെബ്സൈറ്റിൽ ലേലത്തിൽ വച്ചിരുന്നു. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകൻ മുടക്കിയത് ഒരു ലക്ഷത്തിപതിനയ്യായിരം രൂപ. മാത്യു ജോസ് ആണ് പുലിമുരുകൻ മാല സ്വന്തമാക്കിയത്.മാത്യുവിന് സാക്ഷാൽ മോഹൻലാൽ തന്നെ പുലിമുരുകൻ മാല കൈമാറും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

150 ദിവസം പിന്നിടുകയും കലക്ഷനില്‍ 150 കോടി കടന്ന് മലയാള ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകൻ. മോഹൻലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല ലേലം നടന്നത്. മോഹന്‍ലാല്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ധരിച്ച മാലയാണ് ഇത്.

മോഹൽലാലിന്റെ സിനിമകള്‍, ഫോട്ടോകൾ, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങൾ സൈറ്റിൽ ഉണ്ട്. ഇതിനു പുറമെ മോഹൻലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, മോഹൻലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങൾ, ടി ഷര്‍ട്ട്, എന്നിവ ലഭ്യമാണ്