Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുങ്കിയുടുത്ത ആ ഹീറോ ആര്? തിരഞ്ഞ് സമൂഹമാധ്യമം

Lungi Man തളിപ്പറമ്പിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ...


ഒരപകടം സംഭവിക്കുമ്പോൾ ഓടിയടുത്ത് അതിൽപ്പെ‌ട്ടവരെ രക്ഷിക്കാൻ പോകുംമുമ്പ് െസൽഫിയും വിഡിയോയുമെടുത്ത് അത് ആഘോഷിക്കാന്‍ പോകുന്നവരാണ് ഏറെയും. ഒരു കൈത്താങ്ങോ ഒരുതുള്ളി വെള്ളമോ പോലും ജീവൻ രക്ഷിക്കാൻ മതിയാകുന്ന സാഹചര്യങ്ങളിൽപോലും നോക്കുകുത്തികളായി നിൽക്കുന്ന ജനങ്ങളാണ് ഇന്നേറെയും. അത്തരക്കാർ മാതൃകയാക്കേണ്ടുന്ന ഒരാളുണ്ട്, കണ്ണൂരിലെ തളിപ്പറമ്പിൽ നിന്നുള്ള ആ ഹീറോയെ തേടുകയാണ് ഇന്ന് സമൂഹമാധ്യമം.

തളിപ്പറമ്പിൽ കെഎസ്ആർടിസി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മർദ്ദനം നോക്കിനിൽക്കുന്ന ഒരുകൂട്ടം ജനതയ്ക്കിടയിൽ വ്യത്യസ്തനായ ചിലരുണ്ടായിരുന്നു. അതിനെ േചാദ്യം ചെയ്തവർ, ഒരുപടികൂടി കടന്ന് മർദ്ദിച്ചവരുടെ കഴുത്തിനു കുത്തിപ്പിടിച്ചയാൾ, അദ്ദേഹത്തെയാണ് സമൂഹമാധ്യമത്തിലുള്ളവർ തിരയുന്നത്. മനുഷ്യത്വം വറ്റിവരളാത്തവർ ഇപ്പോഴുമുണ്ടെന്നതിനു തെളിവാണ് ഇദ്ദേഹമെന്ന് പലരും പറയുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പറമ്പ് ടൗണില്‍ വച്ചായിരുന്നു സംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തതാണ് മര്‍ദനത്തിലേക്ക് നയിച്ചത്.

അതിനിടെ അക്രമം നടക്കുമ്പോള്‍ ഹോംഗാര്‍ഡുമാര്‍ സമീപത്തുണ്ടായിരുന്നി‌ട്ടും അവര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. എന്തായാലും ഒരു മനുഷ്യനെ കൂട്ടമായി ചേർന്ന് ആക്രമിക്കുന്നതു നോക്കിനിൽക്കാതെ അതിനെ തടഞ്ഞ ലുങ്കിയുടുത്ത ചേട്ടനാണിപ്പോൾ താരം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam