Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർധരാത്രിയിൽ സാന്താക്ലോസായി വരൻ, അമ്പരന്ന് വധുവും വീട്ടുകാരും; വിഡിയോ

groom-santaclaus-surprise-carol-bride-house

പലതരത്തിലുള്ള സാന്താക്ലോസുമാർ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലിറങ്ങി. കിടിലൻ നൃത്തചുവടുകളുമായി വൈറലായ സാന്തമാരാണു കൂടുതലും. എന്നാൽ ഭാവി വധുവിന് സാന്താക്ലോസ് വേഷത്തിലെത്തി സർപ്രൈസ് കൊടുത്ത് വൈറലായിരിക്കുകയാണ് ഒരു ചെറുപ്പക്കാരൻ.

ഭാവിവധുവിന്റെ വീട്ടിലേക്ക് ക്രിസ്മസ് കാരോളിനൊപ്പം സാന്താക്ലോസായി എത്തുകയായിരുന്നു തൃശൂർ കുന്നമംഗലം സ്വദേശിയായ രഞ്ജിത് അയ്യപ്പത്ത്. നൃത്തച്ചുവടുകൾക്കുശേഷം മുഖമൂടി മാറ്റിയപ്പോഴാണ് മുൻപിൽ നിൽക്കുന്ന ആളെ വീട്ടുകാർ തിരിച്ചറിഞ്ഞത്. ഇതോടെ എല്ലാവർക്കും അദ്ഭുതം. 

ഡൽഹിയില്‍ ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന രഞ്ജിത് ക്രിസ്മസ് തലേന്നാണു നാട്ടിലെത്തിയത്. ഭാവിവധു വിന്ദുജയെ കാണണമെന്ന് ആഗ്രഹം. പിന്നെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കാരൾ സർപ്രൈസ് പ്ലാൻ ചെയ്തു. സാന്താക്ലോസ് ആയി കയറിച്ചെന്ന് വീട്ടുകാരെയും വധുവിനെയും ഞെട്ടിച്ചു.

രഞ്ജിത്തിന്റെ സർപ്രൈസ് സാന്താക്ലോസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ഈ വരൻ പാപ്പായുടെ വിഡിയോ പങ്കുവെയ്ക്കുന്നത്.