വിഡിയോ പാഠങ്ങളുമായി നിക്കോണ്‍ ഇന്ത്യ

നിക്കോണ്‍ ഇന്ത്യയുടെ നിക്കോണ്‍ സ്‌കൂള്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഫോട്ടോഗ്രാഫി വിഡിയോ പാഠങ്ങളൊരുക്കിയിരിക്കുന്നു.

D-SLR കാമറയില്‍ പടം അല്ലെങ്കില്‍ വിഡിയോ പിടിക്കുന്നതിന്റെ പ്രാഥമിക കാര്യങ്ങളാണ് പ്രധാന ഉള്ളടക്കം. പല സാങ്കേതിക കാര്യങ്ങളും കമ്പനി 24 ക്ലിപ്പുകളിലായി തങ്ങളുടെ യുട്യൂബ് ചാനലില്‍ അപ്‌ലോഡു ചെയ്തിരിക്കുന്നു. ഇവയെല്ലാം തന്നെ ഈ കല പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കുതകുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ലിപ്പുകള്‍ ഏതു കമ്പനിയുടെ കാമറ ഉപയോഗിക്കന്നവർക്കും മനസിലാക്കാനായേക്കും.

Aperture, ഷട്ടര്‍ സ്പീഡ്, എന്താണു സ്റ്റോപ്പ്, മാന്യുവല്‍ മോഡ്, ഫ്‌ളാഷ് ആന്‍ഡ് സിങ്ക് സ്പീഡ്, എക്‌സ്‌പോഷര്‍ മീറ്ററിങ്, ബ്രാക്കറ്റിങ്, ടൈം ലാപ്‌സ്, കോംപോസിഷ്ന്‍, റോ ഫോര്‍മാറ്റ്, ISO, ഹിസ്‌റ്റൊഗ്രാം, D-SLR ഫില്‍ം മെയ്ക്കിങ്, ടൈം ലാപ്‌സ്, ഫാഷ്ന്‍, പോര്‍ട്ടറെയ്റ്റ് എന്നിവയെല്ലാമാണ് ഒരോ ക്ലിപ്പിലും അവതരിപ്പിക്കുന്നത്.

യുട്യൂബ് പേജിൽ രണ്ടു ഭാഷയിലേയും ക്ലിപ്പുകള്‍ കൂട്ടിക്കലര്‍ത്തിയാണ് ഇട്ടിരിക്കുന്നത്. കൂടാതെ പ്രാഥമിക പാഠങ്ങള്‍ അറിയാവുന്നവര്‍ക്ക് ഈ വിഡിയൊ ക്ലിപ്പുകളില്‍നിന്നു കാര്യമായി ഒന്നും കിട്ടാനില്ല. വിഡിയോഗ്രാഫി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും നിക്കോണ്‍ പാഠങ്ങള്‍ കണ്ടു നോക്കാവുന്നതാണ്.

തുടക്കക്കാര്‍ക്ക് പരീക്ഷിച്ചു നോക്കാന്‍ ഇതാ നിക്കോണിന്റെ യുട്യൂബ് പേജിലേക്കുള്ള ലിങ്ക്: http://bit.ly/1NNxZ60