ചൈനീസ് ഫോൺ നാട്ടുകാർക്ക് വിശ്വാസമില്ല, ഐഫോൺ മതി

രാജ്യാന്തര വിപണിയിൽ പെട്ടെന്ന് വളർന്നു കൊണ്ടിരിക്കുന്ന മേഖലയാണ് സ്മാർട്ട്ഫോൺ. സ്മാർട്ട്ഫോണുകളുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. ലോകത്തെ ഒട്ടുമിക്ക കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ നിർമ്മിക്കുന്നതും ചൈനയാണ്. ഐഫോൺ, സാംസങ്, എൽജി തുടങ്ങി കമ്പനികളെല്ലാം സ്മാർട്ട്ഫോൺ പാർട്സുകൾ വാങ്ങുന്നത് ചൈനയിൽ നിന്നാണ്.

ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ജനപ്രിയ ഹാൻഡ്സെറ്റുകളെല്ലാം നിർമ്മിക്കുന്നതും ചൈനീസ് കമ്പനികൾ തന്നെ. ഇത്രയും മൊബൈലുകൾ നിർമിക്കുന്ന ചൈനക്കാർ ഉപയോഗിക്കുന്ന ഫോൺ ഏതായിരിക്കും. ഉത്തരം ഐഫോൺ എന്നായിരിക്കും. ചൈനക്കാർക്ക് അവരുടെ നാട്ടിലെ സ്മാർട്ട്ഫോണുകളെ വിശ്വാസമില്ലെന്നാണ് ഗൂഗിൾ സെർച്ച് ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ചൈനക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ മൊബൈൽ ഐഫോൺ 6എസ്, 6 എസ് പ്ലസ് ആണ്. കഴിഞ്ഞ വർഷത്തെ സെർച്ച് പട്ടികയിൽ ഐഫോൺ 6 ആയിരുന്നു. ചൈനയിലെ മിക്കവരുടെയും കയ്യിൽ ഒന്നിൽ കൂടുതൽ ഐഫോണുകൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ചൈന.