Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കില്ല ഒരിക്കലും... നോക്കിയ 3310 ലെ അഞ്ചു അദ്ഭുത ഫീച്ചറുകൾ!

NOKIA-3310

കാലമെത്ര കഴിഞ്ഞാലും പ്രതാപം മങ്ങാത്തവയുടെ ശ്രേണിയില്‍ നോക്കിയ 3310 യുടെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് നോക്കിയ 3310. ഈ മാസം അവസാനം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലായിരിക്കും ഇത് വീണ്ടും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ഫീച്ചര്‍ ഫോണുകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത് എന്നൊരു നിരീക്ഷണമുണ്ട്. അതുകൊണ്ടു തന്നെ ഈ ഫോണിനു ഫീച്ചറുകള്‍ അധികമൊന്നും ഇല്ലെങ്കിലും വില അൽപം കൂടുതലായിപ്പോയില്ലേ എന്നൊരു സംശയം വരാം. ഏകദേശം നാലായിരം രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന വില.

2000ലായിരുന്നു നോക്കിയ 3310 ആദ്യമായി എത്തുന്നത്. ചാറ്റിങ് ചെയ്യാന്‍ ഏറ്റവും നല്ല ഫോണ്‍ ആയിട്ടാണ് ഇത് കണക്കാക്കിപോരുന്നത്. പേജ് അപ്, പേജ്ഡൗൺ, ഹോം, എൻഡ് കീസ് എന്നിങ്ങനെയുള്ള നാവിഗേഷന്‍ കീകളും ഫോണ്‍ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടതായിരുന്നു. ഇപ്പോഴും ഈ ഫോണ്‍ പ്രിയപ്പെട്ടതാവാനുള്ള ചില കാരണങ്ങള്‍ ഇതാണ്...

ബാറ്ററി ലൈഫ്

ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ നാം ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമാണ് ബാറ്ററി. മിക്ക ഹാൻഡ്സെറ്റുകളിലും കൂടുതല്‍ നേരം നില്‍ക്കുന്നില്ല എന്നത് വലിയ പരാതിയാണ്. നോക്കിയ 3310 ഇക്കാര്യത്തില്‍ അതുല്യമായ ഒന്നായിരുന്നു. 260 മണിക്കൂര്‍ വരെ ആയിരുന്നു ഇതിന്റെ സ്റ്റാന്‍ഡ് ബൈ ടൈം (ഏകദേശം പത്ത് ദിവസം). ഇതിന്റെ 1000mAh ബാറ്ററി നാലര മണിക്കൂര്‍ ടോക്ക് ടൈമും ലഭിക്കുമായിരുന്നു. അതേസമയം, ഇതിനേക്കാള്‍ മികച്ച ബാറ്ററി ലൈഫുമായിട്ടായിരിക്കും പുതിയ നോക്കിയ 3310 വരുന്നതെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പെട്ടെന്ന് നശിക്കാത്ത ബോഡി ഡിസൈന്‍

ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ഐക്കോണിക്കായ ഫോണുകളില്‍ പെട്ടതാണ് നോക്കിയ 3310. കൂടുതല്‍ കാലം നിലനില്‍ക്കുക, വിശ്വാസ്യത, ലാളിത്യം എന്നിവയില്‍ ഫീച്ചര്‍ ഫോണുകള്‍ അല്ലെങ്കിലേ പേര് കേട്ടതാണല്ലോ. ശക്തമായ ബോഡിയാണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന പ്ലസ്‌പോയിന്റ്. സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ എന്നൊരു സാധനം ഈ ഫോണിനു വേണ്ടേ വേണ്ട.

സ്‌നേയ്ക് II

പണ്ടത്തെ സ്‌നേക്ക് ഗെയിം ഓര്‍മയില്ലേ? പുതിയ 3310 ഫോണിലും വളഞ്ഞു പുളഞ്ഞു പോകുന്ന ഈ 'പാമ്പുകളി' ഉണ്ടാവും എന്നാണു പ്രതീക്ഷിക്കുന്നത്. 2000 കാലഘട്ടത്തിലെ ഏറ്റവും പോപ്പുലര്‍ ആയ ഗെയിമുകളില്‍ ഒന്നായിരുന്നു അത്.

നിറം

2000 കാലഘട്ടത്തില്‍ ആറു വ്യത്യസ്ത നിറങ്ങളില്‍ നോക്കിയ 3310 ലഭിച്ചിരുന്നു. എന്നാല്‍ യൂണിബോഡി ഡിസൈന്‍ വന്നതോടുകൂടി ഇത് നഷ്ടപ്പെട്ടു.

വെൽകം സ്ക്രീൻ

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പൊതുവേ ഇല്ലാത്ത ഒരു ഫീച്ചറാണ് വെല്‍ക്കം സ്‌ക്രീന്‍. പഴയ നോക്കിയ ഫോണില്‍ ഉണ്ടായിരുന്ന ഈ ഫീച്ചര്‍ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: