Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺമുന്നിൽ വിചിത്രലോകം, ചരിത്രമെഴുതാൻ ഗൂഗിൾ എആർ കോർ

google-arcore

ഭാവനയിലുള്ള കഥാപാത്രങ്ങൾക്കു ഞൊടിയിടയിൽ ജീവൻ നൽകി ഓഗ്‌മെന്റഡ് റിയാലിറ്റിയെ ജനകീയമാക്കാൻ ഗൂഗിളിന്റെ എആർ കോർ. ഓഗ്‌മെന്റഡ് റിയാലിറ്റിയെ ജനകീയമാക്കുന്നതിന് സഹായകമാകുന്ന എആർ കോർ ഗൂഗിൾ അവതരിപ്പിച്ചത് ആപ്പിളിന്റെ ഓ‌ഗ്‌മെന്റഡ് റിയാലിറ്റി പ്ലാറ്റ്ഫോം ആയ എആർ കിറ്റ് പുറത്തിറങ്ങിയതിനു പിന്നാലെയാണെന്നതു ശ്രദ്ധേയമാണ്. 

ആപ്പിൾ ഐഫോൺ ഉപയോഗിച്ച് ഓഗ്‌മെന്റഡ് റിയാലിറ്റി സൃഷ്ടികൾ സാധ്യാക്കുന്നതാണ് എആർ കിറ്റെങ്കിൽ തിരഞ്ഞെടുത്ത ആൻഡ്രോയ്ഡ് സ്മാർട്ഫോണുകൾ ഉപയോഗിച്ച് ഓഗ്‌മെ‌ന്റഡ് റിയാലിറ്റിയിൽ പരീക്ഷണങ്ങൾ നടത്താൻ ഗൂഗിൾ എആർ കോർ സഹായിക്കും. 

എആർ കോർ ആദ്യഘട്ടത്തിൽ ലഭ്യമാവുക ഗൂഗിൾ പിക്സൽ, സാംസങ് ഗ്യാലക്സി എസ്8 ഫോണുകളിലായിരിക്കും. എസ്യൂസ്, ഹ്വാവേ, എൽജി ഫ്ലാഗ്ഷിപ് ഫോണുകളിലും എആർ കോർ വൈകാതെയെത്തും. ആൻഡ്രോയ്ഡ് ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റമാണ് എആർ കോറിനു വേണ്ടത്.

കൺമുന്നിലെ കാഴ്ചകളിലേക്ക് കൃത്രിമ വസ്തുക്കളെയും കഥാപാത്രങ്ങളെയും അനിമേറ്റഡ് രൂപങ്ങളെയും ഉൾച്ചേർത്ത് പുതിയൊരാശയവും ആശയലോകവും സൃഷ്ടിക്കാനുള്ള അവസരമാണ് എആർ കോർ ഒരുക്കുന്നത്. വാണിജ്യ രംഗത്ത് സമഗ്രമായ സാധ്യതയാണ് എആർ കോറിലൂടെ ഗൂഗിൾ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പമുള്ള ക്യു ആർകോഡ് സ്കാൻ ചെയ്ത് എആർ കോർ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും അനിമേഷനുകളും കാണാം.