Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഫയർബേസ്; ഏപ്രില്‍ 13ന് ഗൂഗിൾ യുആർഎൽ ഷോർട്‍നറിന് ദയാവധം

google-logo-generic

വെബ്സൈറ്റ് ലിങ്കുകളെ സ്മാർട് ലിങ്കുകളാക്കി കംപ്യൂട്ടറിലും ഫോണിലും അതാത് പ്ലാറ്റ്ഫോമുകളുടെ സ്വഭാവമനുസരിച്ച് പ്രവർത്തിപ്പിക്കുന്ന ഗൂഗിളിന്റെ പുതിയ സേവനം വരുന്നു. ഫയർബേസ് ഡൈനാമിക് ലിങ്ക് എന്ന വെബ് കൺസോൾ ലിങ്കുകളെ വിവിധ പ്ലാറ്റ്ഫോമുകൾക്കനുസരിച്ച് പരുവപ്പെടുത്തും. വെബ് ബ്രൗസറുകൾ വഴിയുള്ള സഞ്ചാരവും ലിങ്ക് ഷെയറിങ്ങിന്റെ തലവേദനകളുമില്ല. 

ഐഒഎസ്, ആൻഡ്രോയ്ഡ്, വെബ് പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുന്ന ഈ ലിങ്കുകളെ ഡീപ് ലിങ്കുകൾ എന്നാണ് ഗൂഗിൾ വിശേഷിപ്പിക്കുന്നത്. ഫയർബേസ് കൺസോൾ സേവനം സൗജന്യമാണ്. ഫയർബേസിന്റെ വരവിനു മുന്നോടിയായി കഴിഞ്ഞ ഒൻപതു വർഷമായി പ്രവർത്തിക്കുന്ന ഗൂഗിൾ യുആർഎൽ ഷോട്നർ (goo.gl) സേവനം അവസാനിപ്പിക്കുകയാണ്. 

ഏപ്രിൽ 13നു ശേഷം പുതിയ ഉപയോക്താക്കൾക്ക് സേവനം ഉപയോഗിക്കാനാവില്ല. നിലവിലുള്ള ഉപയോക്താക്കൾക്ക് 2019 മാർച്ച് 30 വരെ ഉപയോഗിക്കാം. പുതിയ ഉപയോക്താക്കൾക്ക് ഫയർബേസ് കൺസോൾ ഉപയോഗിച്ചു തുടങ്ങാം. വിലാസം: https://firebase.google.com/