Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ മാപ്പിൽ തിരഞ്ഞത് പാലം, കണ്ടത് ഭാര്യയുടെ മടിയിൽ കിടക്കുന്ന കാമുകനെ

google-map

ഗൂഗിള്‍ മാപ്പിൽ തിരയുമ്പോൾ ചില അപൂർവ്വ കാഴ്ചകൾ കാണുന്നത് പതിവാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ, ഗൂഗിൾ മാപ്പിന്റെ സാറ്റ്‌ലൈറ്റ് പതിപ്പ് എന്നിവയിൽ സെർച്ചിങ് നടത്തിയവർക്ക് അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി മറഞ്ഞുകിടന്നിരുന്ന വസ്തുക്കൾ വരെ കണ്ടെത്താൻ ഗൂഗിൾ മാപ്പ് സഹായിച്ചിട്ടുണ്ട്. എന്നാൽ പെറുവിൽ നിന്നൊരു യുവാവ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ സെർച്ച് ചെയ്തപ്പോൾ ജീവിതം തന്നെ തകർക്കുന്ന കാഴ്ചയാണ് കണ്ടത്. തന്റെ ഭാര്യയുടെ മടിയിൽ മറ്റൊരു യുവാവ് കിടക്കുന്നു. സംഭവം കണ്ടെത്തിയതോടെ ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു.

ഗൂഗിൾ മാപ്പ് കാരണം വിവാഹമോചനം സംഭവിക്കുന്ന ആദ്യ സംഭവമായിരിക്കുമിത്. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുന്നതിനിടെയാണ് അദ്ദേഹം തന്റെ ഭാര്യയെ മറ്റൊരാളുടെ കൂടെ കണ്ടത്.

ലക്ഷ്യ സ്ഥാനത്തേക്ക് ഗൂഗിൾ മാപ്പ് വഴി സഞ്ചരിച്ച ഭർത്താവ് പെട്ടെന്നാണ് പരിചിതമായ ഒരു രൂപം ശ്രദ്ധിച്ചത്. വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ യുവതിയുടെ മടിയിൽ കിടക്കുന്ന യുവാവിന്റെ ചിത്രമാണ് കണ്ടത്. പരിചിതമായ വസ്ത്രവും രൂപവുമായതിനാല്‍ ചിത്രം സൂക്ഷിച്ചു നോക്കി. യുവതി തന്റെ ഭാര്യയാണെന്ന് ഉറപ്പു വരുത്തി. ഗൂഗിൾ മാപ്പ് തെളിവായും.

ഭാര്യയുടെ മടിയിലാണ് യുവാവ് കിടക്കുന്നതെന്ന് ഭർത്താവ് തിരിച്ചറിഞ്ഞതോടെ വീട്ടിൽ കലഹം തുടങ്ങി. അഞ്ച് വര്‍ഷം മുൻപ് 2013 ലെ ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഇതോടെ പഴയ കാര്യങ്ങളെല്ലാം ഭാര്യ തുറന്നു പറഞ്ഞു. ഭാര്യ തന്നെ ചതിക്കുകയായിരുന്നെന്ന് മനസ്സിലാക്കിയ ഭര്‍ത്താവ് വിവാഹമോചനം തേടുകയായിരുന്നു. കുടുംബം തകർത്ത പ്രതികാരത്തോടെ ഭര്‍ത്താവ് തന്നെയാണ് ഗൂഗിൾ മാപ്പ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.