Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താം വയസ്സിൽ ജോലി, ഗൂഗിളിന്റെ ഓഫർ വേണ്ടെന്ന് പറഞ്ഞ് സമീറ

samira-

അവളുടെ സമപ്രായക്കാര്‍ ലോകമെമ്പാടും ഗെയിം കളിച്ചും കാര്‍ട്ടൂണ്‍ കണ്ടും ഒഴിവു സമയം ചിലവഴിക്കുകയായിരിക്കും. പക്ഷേ സമീറാ മേത്ത (Samira Mehta) ടെക് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. പത്താം വയസില്‍ ഈ കൊച്ചു മിടുക്കി ഒരു പ്രോഗ്രാമറാണ്. ഒപ്പം അവൾ സ്വന്തം കമ്പനിയും ഉണ്ടാക്കിയിരിക്കുന്നു! അവസാനം ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ ഓഫറും സമീറയെ തേടിവന്നിരിക്കന്നു.

കോഡര്‍ ബണിസ് (Coder Bunnyz) എന്നാണ് സമീറയുടെ കമ്പനിയുടെ പേര്. അതേ പേരില്‍ തന്നെ അവള്‍ ഒരു ഗെയിമും ഇറക്കിയിട്ടുണ്ട്. ഈ ഗെയിമിലൂടെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാം. തന്റെ ഗെയിം അവതരിപ്പിക്കുന്നതിനു മുൻപ് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി സമീറ തന്റെ കൂട്ടുകാരുമായി കളിച്ചു നോക്കുകയും ചെയ്തിരുന്നു.

സമീറയുടെ അച്ഛന്‍ ഇന്റലില്‍ എൻജിനീയറാണ്. മകളുടെ കമ്പനിക്കായി അച്ഛനും സഹായിക്കുന്നുണ്ട്. ഈ പത്തു വയസ്സുകാരിയും അവളുടെ അച്ഛനും നിരവധി പരിശീലനക്കളരികളും നടത്തുന്നുണ്ട്. സമീറയുടെ പരിശീലനക്കളരികള്‍ രസകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെക്‌നോളജിയുടെ സിരാകേന്ദ്രമായ സിലിക്കന്‍ വാലിയില്‍ മാത്രം കൊച്ചു സമീറ ഇതിനകം തന്നെ 60 വര്‍ക്ഷോപ്പുകള്‍ നടത്തിക്കഴിഞ്ഞു. ഇതില്‍ 2,000 കുട്ടികള്‍ പങ്കെടുത്തു. ഒരു വര്‍ഷത്തിനുളളില്‍ അവളുടെ ഗെയിമടങ്ങുന്ന 1000 ബോക്‌സുകള്‍ വില്‍ക്കപ്പെട്ടു. ഇതിലൂടെ 35,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 25,66,217 രൂപ നേടുകയും ചെയ്തു. ഇതു തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സമീറ പറയുന്നത്.

രണ്ടു വര്‍ഷം മുൻപ് നടത്തിയ തിങ്ക് ടാങ്ക് ലേണിങ്‌സ് പിച്‌ഫെസ്റ്റില്‍ (Think Tank Learning's Pitchfest, 2016) സമീറ രണ്ടാം സ്ഥാനത്തെത്തുകയും ധാരാളം പ്രശംസ നേടുകയും ചെയ്തിരുന്നു. ഇതു കൂടാതെ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തിയ റിയല്‍ ലൈഫ് പവര്‍പഫ് ഗേള്‍സ് പ്രൈസും (Real Life Powerpuff Girls' prize) സമീറ കരസ്ഥമാക്കിയിരുന്നു. 

എന്നാല്‍, സമീറയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലുത് നേട്ടം ഗൂഗിളിന്റെ ജോലി ഓഫർ തന്നെയായിരുന്നു. തുടരെ വര്‍ക്ഷോപ്പുകള്‍ അവതരിപ്പിച്ചപ്പോഴാണ് അവള്‍ക്ക് ഗൂഗിളില്‍ നിന്നും ഓഫർ വന്നത്. എന്നാല്‍, അവള്‍ അതു വേണ്ടെന്നു പറയുകയും തനിക്ക് ഒരു ബിസിനസുകാരിയാകാനാണ് ഇഷ്ടമെന്നും ഗൂഗിൾ അധികൃതരരെ അറിയിക്കുകയായിരുന്നു!

samira

ബോര്‍ഡ് ഗെയിമിന്റെ വിജയത്തെ തുടര്‍ന്ന് സമീറയിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തത്വങ്ങള്‍ പഠിപ്പിച്ചു നല്‍കുന്ന മറ്റൊരു ഗെയിം അവതരിപ്പിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യമായി ഇറങ്ങുന്ന എഐ ഗെയിം എന്ന ഖ്യാതിയും ഈ ഗെയിമിനുണ്ട്! പ്രസന്നമായ ഒരു ഭാവിയായിരിക്കും സമീറയെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.