അമേരിക്കൻ എഫ്–16 ഉത്തരകൊറിയ ‘അടിച്ചുമാറ്റി’, നിർമാണം ന്യൂസിലന്‍ഡ്!

ഉത്തരകൊറിയയുടെ വ്യോമസേനാ അഭ്യാസപ്രകടനത്തിനിടെയാണ് ആ പോർവിമാനം ലോകം ശ്രദ്ധിക്കുന്നത്. ന്യൂസിലൻഡ് നിർമിച്ചു നൽകിയ ഈ പോര്‍വിമാനത്തിന്റെ ഡിസൈൻ അമേരിക്കിൻ പോർവിമാനം എഫ്–16 നുമായി ഏറെ സാമ്യമുണ്ടായിരുന്നു. വിമാനത്തിന്റെ ചിത്രം കണ്ട മിക്ക സാങ്കേതിക വിദഗ്ധരും ഇക്കാര്യം എടുത്തുപറയുകയും ചെയ്തു.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പോർവിമാനത്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് ന്യൂസിലന്‍ഡി ഈ വിമാനം നിർമിച്ചതെന്നാണ്. അമേരിക്കൻ ഫൈറ്റർജെറ്റ് എഫ്–16 ന്റെ ഡിസൈനുമാണ് ഏറെ സാദൃശ്യങ്ങളുണ്ട്. സോവിയറ്റ് യൂണിയൻ കാലത്തെ മിഗ് വിമാനവുമായും സാമ്യമുണ്ട്. ‘ഫ്ലവേഴ്സ് ഓഫ് ദി സ്കൈ’ എന്ന പേരിൽ വനിതാ പൈലറ്റുമാരാണ് ഉത്തര കൊറിയയുടെ പുതിയ യുദ്ധവിമാനം പറത്തിയത്. രണ്ടു മണിക്കൂറോളം പരീക്ഷണ പറക്കൽ നടന്നു.

ഉത്തര കൊറിയക്ക് വേണ്ട വിമാനങ്ങൾ നിർമിച്ചു നൽകുന്നത് ന്യൂസിലൻഡാണ്. പത്തു പേര്‍ക്ക് ഇരിക്കാവുന്ന, ഉത്തര കൊറിയയുടെ പതാക പതിപ്പിച്ച P-750 XSTOL എന്നൊരു വിമാനവും പ്രദർശിപ്പിച്ചിരുന്നു. ഇതും ന്യൂസിലൻഡിൽ നിർമിച്ച് വിമാനമാണ്. ഇതിനെതിരെ ന്യൂസിലൻഡ് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ന്യൂസിലൻഡിന്റെ സ്വന്തം വിമാനമാണ് P-750 XSTOL.

അഞ്ചാം ആണവ പരീക്ഷണം നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഉത്തര കൊറിയ വ്യോമസേനാ അഭ്യാസപ്രകടനവുമായി രംഗത്തെത്തിയത്. കിഴക്കൻ തുറമുഖനഗരമായ വോൻസാനിലെ കൽമ വിമാനത്താവളത്തിലാണു രണ്ടുദിവസത്തെ വ്യോമാഭ്യാസം.

P-750 XSTOL വിമാനം

കഴിഞ്ഞ ഒൻപതിനു നടത്തിയ ആണവപരീക്ഷണത്തിനു മുൻപേ നിശ്ചയിച്ച ആഘോഷമാണിത്. പഴയ റഷ്യൻ, ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നവീകരിച്ചാണ് ഉത്തര കൊറിയ ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ ആണവ പരീക്ഷണത്തിനുശേഷം ഉത്തര കൊറിയയ്ക്കു വ്യോമയാന വ്യവസായ മേഖലയിൽ ഉപരോധമുണ്ട്.

വ്യോമാഭ്യാസം കാണുന്നതിനായി വിമാനത്താവള പരിസരങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. വിദേശമാധ്യമങ്ങളും 20 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. എന്നാൽ എഫ്–16 മോഡൽ പകർത്തിയതാണെന്ന ആരോപണം ഉത്തരകൊറിയ നിഷേധിച്ചു.