ADVERTISEMENT

മഹി ബേബിയും ഷാഫിയും ഒരു സംഭവ ബഹുലമായ തീവണ്ടിയാത്രയിൽ...’ എന്ന അടിക്കുറിപ്പോടെ കെ.എസ്.ശബരീനാഥൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ആരുടെയും ശ്രദ്ധ കവരും. മഹി ബേബിയെ മടിയിലിരുത്തി സെൽഫി എടുക്കുകയാണ് ഷാഫി പറമ്പിൽ. ഇടതുകൈ കൊണ്ട് കുഞ്ഞു മഹിയെ ചേർത്തു പിടിക്കുമ്പോൾ വിജയ ചിഹ്നം കാണിക്കാനും ഷാഫി മറന്നില്ല. വന്ദേഭാരത് യാത്രയ്ക്കിടയിലാണ്  മനോഹരമായ ഇൗ ചിത്രം പിറന്നത്.

അതേസമയം, വന്ദേഭാരത് യാത്ര കുഞ്ഞു മഹി ആഘോഷമാക്കിയതിന്റെ നിരവധി ചിത്രങ്ങളും അമ്മ ദിവ്യ എസ് അയ്യരും പങ്കുവെച്ചു. ‘വന്ദേ ഭാരത് ട്രെയിനിൽ ഒരു സ്നേഹസമ്പന്നമായ സായാഹ്നം: ചിത്രയാത്രാവിവരണം’ എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ എസ്. അയ്യർ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങളിൽ ആദ്യത്തേതിൽ എം.ബി. രാജേഷിന്റെ മടിയിൽ ഇരിക്കുന്ന മഹി ബേബിയെ കാണാം. ഇതു മാത്രമല്ല വന്ദേഭാരത് യാത്ര പടം വരച്ചും കളിചിരികളോടെയും ആഘോഷമാക്കുന്ന മഹി ബേബിയാണ് തുടർന്നുള്ള ചിത്രങ്ങളിൽ. കുഞ്ഞു മഹിയുടെ വിഡിയോകൾക്കും ഫോട്ടോകൾക്കും സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് ഉള്ളത്.

English Summary:

K.S. Sabarinadhan and family's enchanting train journey on Vande Bharat captured in viral photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com