ADVERTISEMENT

സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളിലും വിഡിയോകളിലും മകൻ മൽഹാറും ഈ അമ്മയ്ക്ക് ഒപ്പം കാണും. അമ്മ ദിവ്യ എസ് അയ്യർ ഐ എ എസ് തിരക്കുള്ള ഉദ്യോഗസ്ഥ ആണെങ്കിലും വീണു കിട്ടുന്ന ചെറിയ നിമിഷങ്ങൾ കുഞ്ഞിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന മനോഹരമായ കുടുംബ നിമിഷങ്ങളും. കെ എസ് ശബരിനാഥൻ - ദിവ്യ എസ് അയ്യർ ദമ്പതികൾക്ക് 2019ലായിരുന്നു മൽഹാർ ജനിച്ചത്. അതിനു ശേഷം സോഷ്യൽ മീഡിയയിൽ മൽഹാറിന്റെ കുഞ്ഞു കുഞ്ഞുവിശേഷങ്ങൾ ദിവ്യ പങ്കുവെയ്ക്കാറുണ്ട്.

ഫോട്ടോഗ്രാഫറായി മാറിയ കുഞ്ഞു മൽഹാറിനെയാണ് കഴിഞ്ഞദിവസം പങ്കുവെച്ച വിഡിയോയിൽ ദിവ്യ എസ് അയ്യർ പരിചയപ്പെടുത്തുന്നത്. മകന് മുന്നിൽ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിനു പിന്നാലെ മൽഹാർ പകർത്തിയ ഫോട്ടോയും എന്ന രീതിയിലാണ് വിഡിയോ. 'ചിൻ പൊടിക്ക് അപ്പ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'മഹേഷിന്റെ പ്രതികാരം' സിനിമയിലെ 'തെളിവെയിൽ അഴകും' എന്ന ഗാനമാണ് അകമ്പടിയായി ചേർത്തിരിക്കുന്നത്. ലിറ്റിൽ ജോയ്സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അമ്മയുടെയും മകന്റെയും ഫോട്ടോഷൂട്ടിനെ സോഷ്യൽ മീഡിയയും നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. വളരെ വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 'ഐ എ എസ് ഓഫീസർ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാൻ കുഞ്ഞു മൽഹാർ' എന്നാണ് ചിത്രത്തിന് ലഭിച്ച അതിമനോഹരമായ ഒരു കമന്റ്.

കറുപ്പ് നിറമുള്ള സ്ലീവ് ലെസ് ബെനിയനും ചാരനിറമുള്ള പാന്റ്സുമാണ് കുഞ്ഞു മൽഹാറിന്റെ വേഷം. വീടിന്റെ ടെറസിലാണ് ഫോട്ടോഷൂട്ട്. ഓറഞ്ച് നിറമുള്ള ചുരിദാർ ആണ് ദിവ്യ എസ് അയ്യരുടെ വേഷം.  മൊബൈൽ ഫോൺ നേരെ പിടിച്ചും ചെരിച്ചു പിടിച്ചും കുത്തനെ പിടിച്ചുമെല്ലാം കുഞ്ഞു മൽഹാർ ഫോട്ടോ എടുക്കുമ്പോൾ അതിന് അനുസരിച്ച് പോസ് ചെയ്ത് കൊടുക്കുകയാണ് ഐ എ എസുകാരിയായ അമ്മ.

കഴിഞ്ഞയിടെ ദിവ്യ ഐ എ എസ് പങ്കുവെച്ച ഒരു പെയിന്റിംഗ് വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാർ പോർച്ചിൽ നിലത്തിരിക്കുന്ന അമ്മയുടെ ദേഹത്ത് പെയിന്റെ ചെയ്യുന്ന കുഞ്ഞു മൽഹാർ ആയിരുന്നു അന്ന് വിഡിയോയിൽ. ഈ തിരക്കിനിടയിലും മകനൊപ്പം സമയം ചെലഴിക്കുന്നുണ്ടല്ലോ എന്നായിരുന്നു അന്ന് ഭൂരിഭാഗം കമന്റുകളും.

2017ൽ ആയിരുന്നു കോൺഗ്രസ് എം എൽ എ ആയിരുന്ന കെ എസ് ശബരീനാഥനും ദിവ്യ എസ് അയ്യർ ഐ എ എസും വിവാഹിതരായത്. കേരളത്തിലെ ആദ്യത്തെ എം എൽ എ - ഐ എ എസ് ദമ്പതികൾ ആയിരുന്നു ഇവർ. 2019ൽ കുഞ്ഞു മൽഹാർ ഇവരുടെ ജീവിതത്തിലേക്ക് എത്തി. വളരെ തിരക്കുള്ള ഔദ്യോഗിക ജീവിതമാണെങ്കിലും കുഞ്ഞു മൽഹാറിന് ഒപ്പം ചെലവഴിക്കാൻ ദിവ്യ ഐ എ എസ് സമയം കണ്ടെത്താറുണ്ട്. അതിന്റെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും പങ്കുവെക്കാറുണ്ട്.

English Summary:

Divya S Iyer and Son in a Rooftop Photoshoot That's Going Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com