ADVERTISEMENT

ശബരിമല അയ്യപ്പ സ്വാമിയുടെ ഗോശാലയിലേക്ക് ഇന്നലെ പുതിയ അതിഥി എത്തി. കൊടുങ്ങല്ലൂർ സ്വദേശി വേലായിയാണു ‘ജമ്നാപ്യാരി’ ഇനത്തിൽപെട്ട ആടിനെ അയ്യപ്പനു നടയ്ക്കുവച്ചത്. താൻ ഓമനിച്ചു വളർത്തിയ ആടിനേയും കൊണ്ട് വേലായി കഴിഞ്ഞ ദിവസം രാത്രിയാണു സന്നിധാനത്ത് എത്തിയത്. ശിരസ്സിൽ ഇരുമുടിക്കെട്ടും ഒരു കയ്യിൽ ആടിന്റെ കയറുമായി മലകയറി വന്ന അദ്ദേഹം ശരണവഴിയിലെ വേറിട്ട കാഴ്ചയായിരുന്നു. ആടുവളർത്തലാണു വേലായിയുടെ പ്രധാന തൊഴിൽ.  ആടിനു രോഗം വന്നപ്പോൾ ഒന്നിനെ അയ്യപ്പനു സമർപ്പിക്കാമെന്നു അദ്ദേഹം വഴിപാട് നേർന്നു. 

ആടിന്റെ രോഗം ഭേദമായപ്പോൾ വാക്കു പാലിച്ചു. ആടുമായി പതിനെട്ടാംപടി കയറാൻ പറ്റില്ല. അതിനാൽ ആടിനെ  സമീപത്തു കെട്ടിയ ശേഷമാണു പടി കയറി ദർശനം നടത്തിയത്.  ദർശനം കഴിഞ്ഞു മടങ്ങി വരുന്നതു വരെ പൊലീസുകാർ കാവൽ നിന്നു. ആട് പൊലീസുകാരോട് അടുത്തില്ല. പിണങ്ങി നിൽക്കുകയായിരുന്നു. വേലായി തിരിച്ചുവന്നു വിളിച്ചപ്പോഴക്കും അതിന്റെ സ്നേഹപ്രകടനം കാണേണ്ടതായിരുന്നു. പിന്നീട് ദേവസ്വം അധികൃതർ എത്തി ആടിനെ ഗോശാലയിലേക്കു മാറ്റി. അതുവരെ വേലായിയും കാത്തുനിന്നു.

English Summary:

Devotee Fulfills Vow with Unique Offering to Sabarimala Deity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com