ADVERTISEMENT

സിനിമ–സീരിയല്‍ തിരക്കുകളൊക്കെമാറ്റിവച്ച് പതിവുതെറ്റിക്കാതെ താരങ്ങള്‍ ഇത്തവണയും പൊങ്കാല അര്‍പ്പിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ആനിയുമെല്ലാം വീടുകളില്‍ പൊങ്കാല ഒരുക്കിയപ്പോള്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ചിപ്പിയും ജലജയുമൊക്കെ ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയർപ്പിച്ചു. ആറ്റുകാല്‍ പൊങ്കാലയിലെ നിത്യ സാന്നിധ്യമാണ് ചിപ്പി. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ക്ഷേത്രത്തിന്റെ തെക്കേനടയില്‍ നിറചിരിയോടെ രാവിലെ തന്നെയെത്തി.

ജലജയും കൃഷ്ണ പ്രഭയും റബേക്കയും അമൃതയും തുടങ്ങി കണ്ടും കേട്ടും പരിചിതരായ ഒട്ടേറെപ്പേരുണ്ടായിരുന്നു ഭക്തലക്ഷങ്ങളുടെ കൂട്ടത്തില്‍. താരങ്ങളെല്ലാം ഒരുമിച്ചെത്തിയപ്പോള്‍ പൊങ്കാല തിരക്കിന് ചെറിയ ഇടവേള നല്‍കി അവരെ കാണാനായി സ്ത്രീകളുടെ ശ്രമം. ശാസ്തമംഗലത്തെ വീട്ടില്‍ പൊങ്കാല ഇടാന്‍ ഭാര്യ രാധികയെ സഹായിക്കുന്ന പതിവ് തിരഞ്ഞെടുപ്പ് തിരക്കിനിടയിലും സുരേഷ് ഗോപി മറന്നില്ല. കുടുംബസമേതം വീട്ടിലാണ് ആനിയും പൊങ്കാലയർപ്പിച്ചത്.

English Summary:

Film celebrities who made Pongala to Attukal Bhagavathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com