ADVERTISEMENT

1. ഇൻഫ്രാറെഡ് സെൻസർ 
സ്കൂൾ കുട്ടികളടക്കം 9 പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടമാണ് പ്ലസ് വൺ വിദ്യാർഥികളായ അമ്മു ലിസ കാരിവേലി, അലീറ്റ സോജൻ എന്നിവരെ ‘ഡ്രൗസിനെസ് ഡിറ്റക്ടർ’ എന്ന ആശയത്തിലേക്കു നയിച്ചത്. സാമൂഹികശാസ്ത്ര മേളയിൽ എച്ച്എസ്എസ് വിഭാഗം വർക്കിങ് മോഡലിലാണ് ഇവർ, ഡ്രൈവർ ഉറങ്ങിപ്പോകുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാനുള്ള സംവിധാനം പരിചയപ്പെടുത്തിയത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ  വിദ്യാർഥികളാണ്. കണ്ണാടി മാതൃകയിലുള്ള ഈ ‘ഡ്രൗസിനെസ് ഡിറ്റക്ടർ’ ധരിച്ചാൽ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറുടെ കണ്ണ് അടഞ്ഞുപോകുകയോ മയക്കത്തിലേക്കു പോകുകയോ ചെയ്താൽ ഇൻഫ്രാറെഡ് സെൻസറിന്റെ സഹായത്തോടെ ഇതു തിരിച്ചറിഞ്ഞ് ഡിറ്റക്ടറിലെ ബസർ മുഴങ്ങുകയും വൈബ്രേഷൻ ​ഉണ്ടാകുകയും ചെയ്യും. ഇതു ഡ്രൈവർ ഉറങ്ങാതിരിക്കാൻ സഹായിക്കും. ഈ സംവിധാനം എളുപ്പത്തിൽ നിർമിക്കാനാകുമെന്നും ഇതിന്റെ ബേസ് മോഡലിന് 1,500 രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂവെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷം അമ്മു ലിസ പുളിയൻമല കാർമൽ സിഎംഐ പബ്ലിക് സ്കൂളിലാണ് പഠിച്ചിരുന്നത്. അന്ന് സ്കൂളിൽ നിന്നു മൈസൂരുവിനു ടൂർ പോയ ബസ് കടന്നുപോയി അധികം വൈകാതെ എത്തിയ മറ്റൊരു ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ടത്. തങ്ങളുടെ ബസാണ് അപകടത്തിൽപെട്ടതെന്നു കരുതി വീട്ടുകാരും മറ്റും അന്ന് ഏറെ പരിഭ്രാന്തരായിരുന്നുവെന്ന് അമ്മു പറയുന്നു. ഇതെത്തുടർന്നാണ് റോഡപകടങ്ങൾ തടയുന്നതിനുള്ള സംവിധാനം എന്ന ആശയം തിരഞ്ഞെടുത്തത്. 

genius-students-develop-ai-system-to-prevent-road-accidents2
റോഡപകടങ്ങൾ പ്രതിരോധിക്കാനുള്ള എഐ സംവിധാനം നിർമിച്ച പാറത്തോട് സെന്റ് ജോർജ് എച്ച്എസ്എസിലെ ഡോൺ ജോബിയും അജിൻ കെ.ബിജോയും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 
വണ്ടിയോടിക്കുന്നതിനിടെ റോഡിൽ ഉറങ്ങുന്നവർക്ക് കട്ടൻ ചായയല്ല, ഒന്നാന്തരം ടെക്നോളജിയിലൂടെ എഐ പ്രതിരോധം സൃഷ്ടിച്ച് ഡോൺ ജോബിയും അജിൻ കെ.ബിജോയും. പാറത്തോട് സെന്റ് ജോർജ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അജിൻ. പത്താംക്ലാസ് വിദ്യാർഥിയാണ് ഡോൺ. യുട്യൂബാണ് ഇവരുടെ പ്രധാന വിവരശേഖരണയിടം. ഡോൺ ജോബിയുടെ പിതൃസഹോദരൻ കഴിഞ്ഞ വർഷം വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയി അപകടത്തിൽപെട്ടിരുന്നു. ഇതിൽ നിന്നാണ് പുതിയ ആശയം വികസിപ്പിക്കാൻ തോന്നിയത്. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയാൽ ഡ്രൈവർക്കു മുന്നിലുള്ള എഐ ക്യാമറയിലൂടെ തിരിച്ചറിഞ്ഞ് വാഹനം തനിയെ നിൽക്കുന്നതാണ് സാങ്കേതികവിദ്യ. എച്ച്എസ് വർക്കിങ് മോഡലിൽ മത്സരിച്ച ഇവർക്ക് മൂന്നാം സ്ഥാനം ലഭിച്ചു. കാഴ്ചയില്ലാത്തവർക്ക് അപകടരഹിതമായി സഞ്ചരിക്കാൻ സഹായിക്കുന്ന ഡിവൈസ് വികസിപ്പിച്ചതിൽ കഴി‍ഞ്ഞ വർഷം ഡോൺ ജോബിക്ക് ദേശീയതല ഇൻസ്പയർ അവാർഡ് ലഭിച്ചിരുന്നു. മുരിക്കാശേരി മങ്കുവ വീട്ടുകുന്നേൽ ജോബി തോമസ് – തുഷാര ജോബി ദമ്പതികളുടെ മകനാണ് ഡോൺ. പാറത്തോട് കുഴിക്കണ്ടത്തിൽ ബിജോ കെ.ബേബി – സിജി ബിജോ ദമ്പതികളുടെ മകനാണ് അജിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com