ADVERTISEMENT

പൊതുപരീക്ഷകളിൽ സ്ഥിരമായി ചോദിക്കാറുള്ള ഭാഗമാണ് പാരമ്പര്യേതര  ഉൗർജ സ്രോതസ്സുകളും അവയുടെ ഗുണങ്ങളും.  അറിയാം ചില അധിക വിവരങ്ങൾ...

ഊർജമില്ലാതെ ഒരു പ്രവൃത്തിയും സാധ്യമല്ല. ഊർജത്തിന്റെ പ്രധാന ഉറവിടമാണ് സൂര്യൻ. 

സൂര്യനെ കൂടാതെയുള്ള മറ്റു ഊർജസ്രോതസ്സുകൾ ഏതെല്ലാമാണ്? ഫോസിൽ ഇന്ധനങ്ങൾ, ഒഴുകുന്ന ജലം, തിരമാലകൾ... ഇങ്ങനെ പലതും .  

രണ്ടു തരം 
പുനഃസൃഷ്ടിക്കാവുന്നവ (Renewable) എന്നും പുനഃസൃഷ്ടിക്കാൻ ആകാത്തവ (Non renewable) എന്നും ഊർജസ്രോതസ്സുകളെ പ്രധാനമായും രണ്ടായി തരംതിരിക്കാം. സൗരോർജം, വിറക് തുടങ്ങിയവയിൽ നിന്നു ലഭിക്കുന്ന ഊർജം ഒന്നാമത്തെ വിഭാഗത്തിലും ഫോസിൽ, പ്രകൃതി വാതകം തുടങ്ങിയവയിൽ നിന്നുള്ളവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു. ഒട്ടേറെ വർഷങ്ങളായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം, കൽക്കരി, വെള്ളച്ചാട്ടം തുടങ്ങിയ ഊർജസ്രോതസ്സുകളെ പാരമ്പര്യ ഊർജസ്രോതസ്സുകളുടെ വിഭാഗത്തിലും  കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ ഉപയോഗിച്ച് തുടങ്ങിയ  സൗരോർജം, കാറ്റിൽ നിന്നുമുള്ള ഊർജം, കടൽ, തിരമാലകളിൽ എന്നിവയിൽ നിന്നുമുള്ള ഊർജം തുടങ്ങിയവ പാരമ്പര്യേതര വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

പവനോർജം (Wind Energy)  
കാറ്റാടി യന്ത്രം ഉപയോഗിച്ചാണ് പവനോർജം അഥവാ കാറ്റിൽ നിന്നുമുള്ള ഊർജം ഉൽപാദിപ്പിക്കുന്നത്. ഇന്ന് ഇതിന്റെ പരിഷ്കൃത രൂപങ്ങളായ വിൻഡ് ജനറേറ്റർ തുടങ്ങിയവയും ഉപയോഗിക്കുന്നു. ക്രമമല്ലാത്ത രീതിയിൽ സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് താപം എത്തുന്നതിന്റെ ഫലമായിക്കൂടിയാണ് കാറ്റുണ്ടാകുന്നത്. അതുകൊണ്ടു തന്നെ സൂര്യൻ ഉള്ളിടത്തോളം കാലം കാറ്റിൽ നിന്നുമുള്ള ഊർജം നമുക്ക് ഉപയോഗിക്കാം. അടിസ്ഥാനച്ചെലവ് കൂടുതലാണന്നുള്ളതാണ് ഇതിന്റെ പ്രാധാന പോരായ്മ. 

സൗരോർജം (Solar energy ) 
ന്യൂക്ലിയർ ഫ്യൂഷൻ എന്ന രാസപ്രവർത്തനമാണ് സൂര്യനിൽ ഉൗർജം ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം. നാല് ഹൈഡ്രജൻ ആറ്റങ്ങൾ ഒരുമിക്കുമ്പോൾ ഒരു ഹീലിയം ആറ്റം ഉണ്ടാകുന്ന പ്രവർത്തനം നടക്കുന്നതിനാലാണ് ഏറ്റവും വലിയ ഊർജസ്രോതസ്സായ സൂര്യനിൽ ഊർജം ഉൽപാദി പ്പിക്കപ്പെടുന്നത്. ഈ ശാസ്ത്ര തത്വം കണ്ടുപിടിച്ച ഹെൻസ് ബാത്തിന് 1967ലെ ഫിസിക്സ് നൊബേൽ സമ്മാനം ലഭിച്ചു. സോളർ വാട്ടർ ഹീറ്റർ, സോളർ കുക്കർ, സോളർ സെൽ എന്നിവയെല്ലാം സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നവയാണ്.  

തിരയിലെ ഊർജം 
(Tidal Energy) 
ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യതക്കുറവും കൂടിവരുന്ന പരിസ്ഥിതി പ്രശ്നങ്ങളും പുതിയ ഉൗർജസ്രോതസ്സുകളിലേക്ക് തിരിയാൻ കാരണമായി. അങ്ങനെയാണ് ഉൗർജോൽപാദനത്തിനായി തിരമാലകളെ ആശ്രയിക്കാൻ തുടങ്ങിയത്. പവർസ്റ്റേഷൻ നിർമാണത്തിനുള്ള സൗകര്യവും വൻതിരകൾ ഉണ്ടാകാനുള്ള സാധ്യതകളുമുണ്ടെങ്കിൽ  മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളൂ. ചെലവും കൂടുതലാണ്.

ബയോഗ്യാസ് 
കന്നുകാലികളുടെ ചാണകം, ജൈവാവശിഷ്ടങ്ങൾ തുടങ്ങിയവ പ്രത്യേകമായി സജ്ജീകരിച്ച ബയോഗ്യാസ് പ്ലാന്റിൽ സംഭരിച്ച് ഉണ്ടാക്കുന്ന വാതകമാണ് ജൈവവാതകം അഥവാ ബയോഗ്യാസ്. പ്രത്യേക പൈപ്പുകൾ വഴി ഇവ ഉപയോഗിച്ച് പാചകം നടത്താം. ശേഷമുള്ളത് വളമായി ഉപയോഗിക്കാം.        

പാരമ്പര്യേതര ഊർജത്തിന്റെ ഗുണങ്ങൾ  
∙പുനഃസ്ഥാപന ശേഷിയുള്ളവയാണ്

∙സുലഭമാണ്.               

∙പരിസ്ഥിതി സൗഹൃദമാണ് 

∙അടിസ്ഥാനച്ചെലവ് കൂടുതലാണങ്കിലും പിന്നീട് ലാഭകരമാണ്.

∙ഉൽപാദനവുമായി ബന്ധപ്പെട്ട് ആരോഗ്യ സംബന്ധിയായ പാർശ്വഫലങ്ങൾ ഇല്ല.

ഫോസിൽ ഇന്ധനങ്ങൾ 
ദിനോസറുകളുടെ കാലത്തിനും വളരെ മുൻപ്, പാലിയോലിത്തിക്ക് കാലഘട്ടത്തിലാണ് കൽക്കരി, പെട്രോളിയം പ്രകൃതി വാതകം തുടങ്ങിയവ രൂപപ്പെട്ടതെന്നു കരുതുന്നു. ഉപയോ​ഗത്തിനനുസരിച്ച് ഇവ തീർന്നുകൊണ്ടിരിക്കും. 

ജൈവ ഇന്ധനം
ജൈവപദാർഥങ്ങളിൽ നിന്ന് ഡീസൽ ഉൽപാദിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ജെട്രോഫ എന്ന തരിശുനില സസ്യം ഇതിന് ഉതകുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

മിന്നൽ
മിന്നൽ ഭൂമിയിൽ എത്തുമ്പോൾ സൂര്യന്റെ ഉപരിതലത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ചൂട് ഉണ്ടാകുന്നു. ഇത് ഉപയുക്തമാക്കുന്നതിനുള്ള സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ് ശാസ്ത്രലോകം.

പ്രകൃതിവാതകം ​
ഭൂമിയുടെ അന്തർഭാഗത്ത് പെട്രോളിയം നിക്ഷേപങ്ങൾക്ക് സമീപം സ്വതന്ത്രമായി കാണപ്പെടുന്നതാണ് പ്രകൃതിവാതകം അഥവാ നാച്വറൽ ഗ്യാസ്. ഇതിലെ പ്രധാന ഘടകം മീഥേൻ (CH4 ) ആണ്. ഇത് കത്തുമ്പോൾ ഗന്ധകത്തിന്റെയും മറ്റും ഓക്സൈഡുകൾ  ഉണ്ടാകാതിരിക്കുന്നതിനാൽ ഇതിനെ ക്ലീൻ ഫ്യൂവൽ എന്നും വിളിക്കാറുണ്ട്. അന്തരീക്ഷ താപനിലയിൽ, അതീവ മർദത്തിന് വിധേയമാക്കിയാൽ ഇതിനെ ദ്രാവകാവസ്ഥയിലേക്കു മാറ്റാം.  ഈ തത്വമുപയോഗിച്ചാണ് നമുക്ക് സുപരിചിതമായ എൽപിജി അഥവാ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ഉൽപാദിപ്പിക്കുന്നത്. ദ്രവീകരണത്തിന് വിധേയമാക്കാതെ തന്നെ ഉന്നത മർദ സിലിണ്ടറുകളിൽ ശേഖരിക്കുന്നതാണ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് അഥവാ സിഎൻജി. ഇതുപയോഗിച്ചിട്ടുള്ള വാഹനങ്ങളും നമുക്കിപ്പോൾ പരിചിതമാണല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com