ADVERTISEMENT

ഇഷ്ട സെലിബ്രിറ്റികളെയോ  നടൻമാരെയോ ഒക്കെയാകാൻ ആഗ്രഹമുള്ളവരുണ്ടാകും. ചിലർ ഇഷ്ടപ്പെട്ട രൂപമാറ്റം ലഭിക്കുന്നതിനായി പ്ലാസ്റ്റിക് സർജറികളും മറ്റും നടത്താറുമുണ്ട്. എന്നാൽ ജപ്പാനിലെ ടോറു യുവേദ എന്ന യുവ എൻജിനീയർ 20 ലക്ഷം രൂപ ചെലവഴിച്ചത്  ചെന്നായയെപ്പോലെയാകാൻ ആയിരുന്നു. ചെന്നായയുടെ രൂപമുള്ള കോസ്റ്റ്യൂമാണ് ടോറുവിന് ലഭിച്ചത്. ഈ വർഷം ആദ്യമാണ് ഈ കോസ്റ്റ്യൂം സ്യൂട്ട് ടോറുവിന് ലഭിച്ചത്. ഇത് ധരിച്ചുകൊണ്ടു നിൽക്കുന്ന ടോറുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

 

സെപ്പറ്റ് വർക്ഷോപ് എന്ന  കോസ്റ്റ്യൂം കമ്പനിയാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. സിനിമ, ടിവി പരിപാടികൾക്കായി  കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്യുന്ന കമ്പനിയാണ് ഇവർ. ഈ കമ്പനിയിലെ 4 ജീവനക്കാർ 7 ആഴ്ചകളെടുത്താണ് ഈ  കോസ്റ്റ്യൂം നിർമിച്ചത്. എന്നാൽ ഈ വിചിത്രവേഷം പൊതുവിടങ്ങളിലോ ഫാൻസി ഡ്രസിനോ ഒന്നും ടോറു ഉപയോഗിക്കാറില്ല. 32 വയസ്സുള്ള ടോറു ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ഈ  കോസ്റ്റ്യൂമിലേക്കു മാറും. തനിക്ക് ശാന്തമായിരിക്കാനും തൊഴിലിടത്തിലെ സമ്മർദ്ദവും ടെൻഷനും മറക്കാനും ഈ  കോസ്റ്റ്യൂം സഹായിക്കുന്നുണ്ടെന്നാണ് ടോറുവിന്റെ അഭിപ്രായം. ഇത് ധരിച്ച് കഴിഞ്ഞാൽ താൻ മനുഷ്യനല്ലെന്നു തോന്നുമെന്നും മനുഷ്യരുടേതായ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും താൽക്കാലികമായി മോചനം നേടുമെന്നും ടോറു പറയുന്നു. 

 

കോസ്റ്റ്യൂം ഡിസൈൻ ചെയ്ത സെപ്പറ്റ് കമ്പനിയുമായി ടോറു വിശദമായ ചർച്ച നടത്തിയിരുന്നു. കണ്ടാൽ യാഥാർഥ്യമെന്നു തോന്നുന്ന രീതിയിലുള്ള  കോസ്റ്റ്യൂമാണ് തനിക്ക് വേണ്ടതെന്ന് ടോറു അവരോട് ആവശ്യപ്പെട്ടിരുന്നു, നടക്കാൻ ബുദ്ധിമുട്ടുണ്ടാകരുതെന്നും ടോറു ഡിമാൻഡ് ചെയ്തിരുന്നു. ജപ്പാനിൽ മറ്റൊരു വ്യക്തിക്കുവേണ്ടി ഒരു നായയുടെ  കോസ്റ്റ്യൂം സെപ്പറ്റ് രൂപകൽപന ചെയ്തു നിർമിച്ചു നൽകിയിരുന്നു.

 

Content Summary : Japan man spends Rs 20 lakh to transform into wolf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com