ADVERTISEMENT

ശ്രദ്ധേയമായ ഒരു ഗവേഷണവുമായി വന്നിരിക്കുകയാണ് കാനഡയിലെ ഒന്റാറിയോയിലുള്ള ഒരു എട്ടാം ക്ലാസുകാരൻ. പ്രാചീന ശാസ്ത്രചരിത്രത്തിലെ വലിയ സമസ്യകളിലൊന്നായ ആർക്കിമിഡീസ് ഡെത്ത്‌റേ യാഥാർഥ്യമായിരുന്നോ എന്ന ഗവേഷണമാണ് ബ്രെൻഡൻ സെനർ എന്ന പന്ത്രണ്ടുകാരൻ നടത്തിയത്. ഒടുവിൽ ആർക്കിമിഡീസ് പ്രവചിച്ചത് സത്യമാണെന്ന് അവൻ കണ്ടെത്തി. ശക്തമായ ഒരു ആയുധമാണ് ആർക്കിമിഡീസ് ഡെത്ത് റേ. സൂര്യരശ്മികളെ പ്രത്യേക കണ്ണാടികൾ ഉപയോഗിച്ച് കപ്പലുകളിലേക്ക് കേന്ദ്രീകരിച്ച് കത്തിച്ചു ചാരമാക്കുന്ന ആയുധമായിരുന്നു ഡെത്ത്‌റേ. 

ഇന്ന് ഇറ്റലിയിലുള്ള സിറാക്കൂസ് പഴയകാലത്ത് ഒരു ഗ്രീക്ക് കേന്ദ്രമായിരുന്നു. ഇവിടെ ഗ്രീക്ക് വംശജനായാണ് ആർക്കിമിഡീസിന്റെ ജനനം. ബിസി 213 ൽ റോമൻ സൈന്യം സിറാക്കൂസ് ആക്രമിക്കുകയും നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് ഗ്രീക്ക് കപ്പലുകൾക്കെതിരെ ആർക്കിമിഡീസ് ഡെത്ത്‌റേ ഉപയോഗിച്ചെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ആർക്കിമിഡീസിന്റെ പല ആയുധങ്ങളെപ്പറ്റിയും തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഡെത്ത് റേ അഭ്യൂഹമായി നിലനിൽക്കുകയായിരുന്നു. ഡെത്ത് റേ തത്വത്തിൽ മാത്രമല്ല പ്രായോഗികമായും സാധ്യമാണെന്നു കാട്ടാനാണ് ബ്രെൻഡൻ സെനർ ശ്രമിച്ചത്. ഇതിനായി ഡെത്ത്‌റേയുടെ ഒരു ചെറുരൂപം സെനർ നിർമിച്ചു. ഇതിൽ നടത്തിയ പരീക്ഷണത്തിൽ, ഡെത്ത്‌റേ പ്രായോഗികമാണെന്നു വെളിപ്പെട്ടതായി സെനർ അറിയിച്ചു. ബിസി 287 മുതൽ 212 വരെ ജീവിച്ചിരുന്ന ആർക്കിമിഡിസ് പ്രാചീനകാലം കണ്ട ഏറ്റവും വലിയ ഗണിതജ്ഞരിലും ശാസ്ത്രജ്ഞരിലും ഒരാളായിരുന്നു. വിവിധയിനം കപ്പികൾ, സ്‌ക്രൂ, പമ്പിങ് ഉപകരണങ്ങൾ തുടങ്ങി ഒട്ടേറെ യന്ത്രങ്ങൾ അദ്ദേഹം കണ്ടെത്തി. സിസിലിയിലെ സിറാക്കൂസിൽ ജ്യോതിശ്ശാസ്ത്രജ്ഞനായ ഫിഡിയാസിന്റെ മകനായിരുന്നു ആർക്കിമിഡീസ്. ഭൗതികശാസ്ത്രത്തിൽ അദ്ദേഹം കണ്ടെത്തിയ ആർക്കിമിഡീസ് തത്വം ലോകപ്രശസ്തമാണ്. ഇന്നും ലോകമെമ്പാടും ശാസ്ത്രപഠനത്തിൽ ഇതുൾപ്പെടുത്തിയിട്ടുണ്ട്.

English Summary:

12-year-old builds replica of Archimedes' ancient death ray and it ends up actually working

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com