ADVERTISEMENT

ചേർത്തല ∙ കേരള ബാങ്കിന്റെ ശാഖകളിൽ നിന്നു പണയസ്വർണം മോഷണം പോയ സംഭവത്തിൽ പ്രതി മീര മാത്യു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ പൊലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. അതേസമയം, ജാമ്യാപേക്ഷ പിൻവലിച്ചതിനു പിന്നാലെ മീര മാത്യു ഒളിവിൽപോയി. 

ചേർത്തലയിലെ കേരള ബാങ്കിന്റെ ഏരിയ മാനേജരായ മീര മാത്യു പട്ടണക്കാട്, അർത്തുങ്കൽ, ചേർത്തലയിലെ രണ്ടു ബാങ്കുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്കിടെ പണയസ്വർണം  എടുത്തുകൊണ്ടുപോയെന്നാണു കേസ്.

സംഭവത്തെത്തുടർന്ന്, ബാങ്ക് അധികൃതർ മേലധികാരികൾക്ക് നൽകിയ പരാതിയെ തുടർന്ന് ജൂൺ 7ന് മീരയെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ബാങ്ക് മാനേജർമാർ പൊലീസിൽ പരാതി നൽകിയത്. നാലു ശാഖകളിലായി നടന്ന സംഭവങ്ങളിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പ്രകാരം 335.08 ഗ്രാം സ്വർണം നഷ്ടപെട്ടതായി കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com