ADVERTISEMENT

ചെന്നിത്തല ∙ പുത്തുവിളപ്പടിയിലെ പാതയോരത്തു നിന്ന പാഴ്മരം ഓട്ടോറിക്ഷാ സ്റ്റാൻ‍ഡിനു സമീപമുള്ള വൈദ്യുതി ലൈനിലേക്കു വീണു, വൻദുരന്തമൊഴിവായി. ചെന്നിത്തല പുത്തുവിളപ്പടിയിലെ നവോദയാ വിദ്യാലയ മതിലിനോടു ചേർന്നു നിന്ന പാഴ്മരമാണ് ഇന്നലെ ഉച്ചയ്ക്കശേഷം കടപുഴകി 11 കെവി അടക്കമുള്ള വൈദ്യുതി ലൈനിലേക്കു വീണത്. പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചതും സ്റ്റാൻഡിൽ ഓട്ടോറിക്ഷയോ, ആളുകളോ ഇല്ലാതിരുന്നതും വൻദുരന്തം ഒഴിവാക്കി.

ഈ പാഴ്മരം വെട്ടിമാറ്റണമെന്ന് നാട്ടുകാർ നേരത്തെ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടതാണ്. മരം വെട്ടുന്നതു സംബന്ധിച്ച നൂലാമാലകളുടെ പേരു പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുകയായിരുന്നു. സംസ്ഥാന പാതയോരത്ത് ചെന്നിത്തല നാലാം മൈൽ മുതൽ കല്ലുംമൂടു വരെ ഒട്ടേറെ പാഴ്മരങ്ങൾ ഇത്തരത്തിൽ അപകട ഭീഷണിയായി നിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com