ADVERTISEMENT

തുറവൂർ∙ എഴുപുന്ന റെയിൽവേ ലവൽക്രോസിലൂടെ ഇരുചക്ര വാഹനം ഒാടിക്കണമെങ്കിൽ അഭ്യാസം പഠിക്കണം. 2മാസം മുൻപ് ലവൽക്രോസ് അടച്ച് 4 ദിവസം തുടർച്ചയായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ലവൽ ക്രോസിലെ സ്ലാബിനിടയിലുള്ള മെറ്റൽ ഭാഗങ്ങളെല്ലാം കുഴികളായി മാറി. ടാർ ചെയ്താൽ മാത്രമേ ഇവിടെ അപക‌ടസാധ്യത ഒഴിവാകു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ലവൽ ക്രോസിലൂ‌ടെ കടന്നു പോകുന്നത്. ഇരുചക്രവാഹനങ്ങൾക്കു പുറമെ ഓട്ടോ ഉൾപ്പെട‌െയുള്ള മുച്ചക്ര വാഹനങ്ങളും ലവൽ ക്രോസിലെ കുഴിയിൽ‍ അകപ്പെടുന്നു.

സ്ത്രീകൾ ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ ലവൽ ക്രോസിലെ കുഴിയിൽ വീണ് ഗതാഗത തടസ്സവും പതിവാണ്. ട്രെയിൻ‍ കടന്നു പോയ ശേഷം ഗേറ്റ് തുറക്കുമ്പോൾ ഇവിടെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇരുഭാഗത്തുനിന്നു ആദ്യം ലവൽക്രോസിൽ കയറുന്നത് ഇരുചക്രവാഹനങ്ങളാണ്. ടയറുകൾ‍ കുഴികളിൽ അകപ്പെട്ട് വാഹനങ്ങളുടെ എൻജിൻ വരെ നിലച്ചു പോകുമ്പോൾ‍ പലപ്പോഴും ഗതാഗത തടസ്സം അതിരൂക്ഷമാകാറുണ്ട്. എഴുപുന്ന ലവൽക്രോസിനോട് അവഗണനയാണെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com