ADVERTISEMENT

അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി ആശുപത്രി ജംക്‌ഷനിൽ പ്രതിഷേധ സമരം നടത്തി. ആശുപത്രി മാനേജ്മെന്റിൽ മികവു കാണിച്ചവരെ ആശുപത്രിയുടെ ചുമതല നൽകി പ്രവർത്തനം മെച്ചപ്പെടുത്തുക, ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. പ്രദീപ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ഹംസ കുഴിവേലി അധ്യക്ഷനായി.  കെ. ആർ. തങ്കജി, യു.എം. കബീർ, സദറുദിൻ, അനിൽ വെള്ളൂർ, ജബ്ബാർ പനച്ചുവട്, ഷംസുദ്ദീൻ കല്ലൂപ്പാറ, ഡി.ഷൈജു, യാസർ തുണ്ടിൽ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com