ADVERTISEMENT

അങ്കമാലി ∙ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും ഒരു പരിപാടി പോലും നടത്താത്ത അക്കിത്തം സ്മാരക കേന്ദ്രം അവഗണനയിൽ.  കാടുമൂടിയ കേന്ദ്രത്തിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായി. സന്ധ്യ മയങ്ങിയാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. സ്മാരക കേന്ദ്രത്തിൽ എല്ലാ ഇടങ്ങളിലും പുല്ലു വളർന്നു. വൈദ്യുതി കണക്‌ഷൻ  പ്രശ്നങ്ങൾ ഉള്ളതിനാൽ കേന്ദ്രത്തിലെ ലൈറ്റുകൾ തെളിയുന്നില്ല.   

അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ അക്കിത്തം സ്മാരക കേന്ദ്രത്തിന്റെ കവാടം.
അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ അക്കിത്തം സ്മാരക കേന്ദ്രത്തിന്റെ കവാടം.

അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാണ് സ്മാരക കേന്ദ്രത്തിലേക്കുള്ള വഴി. സാമൂഹിക വിരുദ്ധരുടെ ശല്യമേറിയതിനാൽ ഗേറ്റ് കുറച്ചു നാൾ പൂട്ടിയിരുന്നു.  ഇപ്പോൾ തുറന്നു കിടക്കുകയാണ്.   എംസി റോഡിന് അരികിലെ ഐ ലവ് അങ്കമാലി പദ്ധതി പോലെ പ്രഭാതത്തിലും സായാഹ്നത്തിലും സമയം ചെലവഴിക്കുന്നതിനുള്ള സൗകര്യങ്ങൾ അക്കിത്തം സാംസ്കാരിക കേന്ദ്രത്തിൽ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. 

സാംസ്കാരിക പരിപാടികൾ നടത്തും

അക്കിത്തം സ്മാരക കേന്ദ്രത്തിൽ സാംസ്കാരിക പരിപാടികൾ നടത്തുമെന്ന് നഗരസഭാധ്യക്ഷൻ റെജി മാത്യു അറിയിച്ചു. പ്രളയവും കോവിഡ് വ്യാപനവും മൂലം കൂട്ടായ്മകൾ ഇല്ലാതെ വന്നത് അക്കിത്തം സ്മാരക കേന്ദ്രത്തെ ബാധിച്ചു. വിശ്രമിക്കുന്നതിനും മറ്റും ചാരുബഞ്ചുകൾ ഉൾപ്പെടെയുളള സംവിധാനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ട്. ഇതു സംബന്ധിച്ചു കൗൺസിലിൽ ചർച്ച നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com