ADVERTISEMENT
കാക്കനാട്∙ ജീവനക്കാർക്കും ഇന്നലെ കലക്ടറേറ്റിലെത്തിയ സന്ദർശകർക്കും കലക്ടർ എൻ.എസ്.കെ.ഉമേഷ് വിഷുക്കൈനീട്ടം നൽകി. വരാന്തയിലൂടെയും കലക്ടറേറ്റിലെ പ്രധാന ഹാളുകളിലൂടെയും നടന്ന കലക്ടർ അവിടെ കണ്ടവർക്കെല്ലാം 10 രൂപ നാണയവും വിഷു ആശംസയും കൈമാറി. ജീവനക്കാർക്ക് ഇരിപ്പിടങ്ങളിലെത്തിയാണ് വിഷുക്കൈനീട്ടം നൽകിയത്. അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ഷാജഹാനാണ് ആദ്യ കൈനീട്ടം ലഭിച്ചത്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഷിനി ജോഷി, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ജോർജ് വാളൂരാൻ, സെക്രട്ടറി ആലീസ് മാത്യു, കലക്ടറേറ്റ് ശിരസ്തദാർ അനിൽകുമാർ മേനോൻ, സുരക്ഷ മേധാവി രാമചന്ദ്രൻ തുടങ്ങിയവർക്ക് ചേംബറിൽ വച്ചു തന്നെ കൈനീട്ടം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com