ADVERTISEMENT

കൊച്ചി ∙ കേരളീയ താള പദ്ധതികളും ഗോത്രകലകളും പഠിക്കാനും പഠിപ്പിക്കാനും വരുംതലമുറയെ പ്രേരിപ്പിച്ച ഗുരുനാഥനാണ് കാവാലം നാരായണപ്പണിക്കരെന്നു കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി. കവിയും നാടക കലാകാരനുമായ കാവാലം നാരായണപ്പണിക്കരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ചാലയിൽ വേലായുധ പണിക്കർ അധ്യക്ഷത വഹിച്ചു. വി.ഗിരീശനും മോഹിനി വിനയനും സോപാന തിലകം പുരസ്കാരം നൽകി. കെ.ജി.പൗലോസ്, കാവാലം ശ്രീകുമാർ, നെടുമുടി ഹരികുമാർ, സുശീല നെടുമുടി വേണു, ടി.ജി.രവി, പി.പ്രകാശ്, ഡോ. സഞ്ജീവൻ അഴീക്കോട്, കിച്ചു ആര്യാട്, എന്നിവർ കാവാലം കവിതകളുടെ ചൊൽക്കാഴ്ച പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.  കല്യാണി കൃഷ്ണൻ, സനൽ പോറ്റി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com