ADVERTISEMENT

കാലടി∙ കോളജ് വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും രാസലഹരി എത്തിച്ചു വിൽപന നടത്തി വന്നിരുന്ന യൂ ട്യൂബ് വ്ലോഗറായ യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കാവുംപുറം വയനത്തറ സ്വാതികൃഷ്ണയാണ് (28) അറസ്റ്റിലായത്. 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പ്രതിയുടെ പക്കൽ നിന്നു കണ്ടെടുത്തു.

യുവതി കുറച്ചു ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മറ്റൂർ-ചെമ്പിശേരി റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന രാസലഹരി ഇവർ വിൽപന നടത്താൻ കൊണ്ടുപോകുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com