ADVERTISEMENT

പറവൂർ ∙ കേരളത്തിന്റെ രാഷ്ട്രീയ സംഭവങ്ങൾ വാട്സാപ് ശബ്ദ സന്ദേശങ്ങളാക്കിയ രാജൻ ആന്റണിയുടെ പ്രഭാഷണ പരമ്പര 1000 ദിവസം പിന്നിട്ടു.  10 മിനിറ്റിൽ താഴെയുള്ള വാട്സാപ് സന്ദേശം എല്ലാദിവസവും രാത്രി 12 മണി കഴിയുമ്പോൾ അയയ്ക്കും.ഗംഭീര ശബ്ദത്തോടെയുള്ള അവതരണത്തിന് ഒട്ടേറെ ആസ്വാദകരുണ്ട്.

കോവിഡ് കാലത്താണ് പരമ്പര തുടങ്ങിയത്. 100 വർഷത്തെ കേരള നാടക ചരിത്രം 383 ഭാഗങ്ങളും മഹാഭാരത ചരിത്രം 375 ഭാഗങ്ങളും ചെയ്ത ശേഷമാണ് രാഷ്ട്രീയ ചരിത്രത്തിലേക്ക് കടന്നത്. ചരിത്രം മനസ്സിലാക്കി വിശകലനം ചെയ്താണ് അവതരണം. മൂവായിരത്തോളം ആളുകളിലേക്ക് പരമ്പര എത്തുന്നുണ്ട്.

വള്ളുവള്ളി സ്വദേശിയായ രാജൻ ആന്റണി സംഗീത സംവിധായകനും ഗാനരചയിതാവും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. 5 പതിറ്റാണ്ടായി സംഗീതരംഗത്തു സജീവം. വരാപ്പുഴ ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ റിട്ട.സംഗീത അധ്യാപകനും ‘കൊച്ചിൻ സാക്സ്’ സംഗീത അക്കാദമിയുടെ ഡയറക്ടറുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com