ADVERTISEMENT

കോതമംഗലം∙ നേര്യമംഗലത്തു ദേശീയപാത വികസനത്തിന്റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവാതെ ജില്ലാ കൃഷിത്തോട്ടം അധികൃതരും റവന്യു വകുപ്പും. റോഡരികിലെ മരങ്ങൾ മുറിച്ചപ്പോൾ ജില്ലാ കൃഷിത്തോട്ടം, റവന്യു ഭൂമികളിലെ ലക്ഷക്കണക്കിനു രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടുപോയി. മുറിച്ച മരത്തിന്റെ കുറ്റികളും ഇവിടെ മണ്ണും നീക്കം ചെയ്തതിനാൽ നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണമോ കൃഷിത്തോട്ടം, റവന്യു ഭൂമികളുടെ പരിധിയോ നിശ്ചയിക്കാനായിട്ടില്ല. ആഞ്ഞിലി, ഇലവ്, ചീനി, കാട്ടുകറിവേപ്പ് തുടങ്ങി അറുപതോളം മരങ്ങൾ നഷ്ടപ്പെട്ടതായാണു കൃഷിത്തോട്ടം അധികൃതർ ഊന്നുകൽ പൊലീസിൽ പരാതിയും മേലധികാരികൾക്കു റിപ്പോർട്ടും നൽകിയിരിക്കുന്നത്.

റവന്യു ഭൂമിയിലെ മരങ്ങൾ സംബന്ധിച്ചു തഹസിൽദാർ വില്ലേജ് ഓഫിസറോടു റിപ്പോർട്ട് തേടിയെങ്കിലും സ്ഥലം തിട്ടപ്പെടുത്താൻ താലൂക്ക് സർവേയറുടെ സേവനം തേടിയിരിക്കുകയാണെന്ന മറുപടിയാണു ലഭിച്ചത്.  ഇതിനിടെ ദേശീയപാത അതോറിറ്റി മുറിക്കാനുള്ള മരത്തിൽ രേഖപ്പെടുത്തിയ നമ്പർ മായ്ച്ചുകളഞ്ഞതായി കാട്ടി മരങ്ങൾ ലേലത്തിൽ പിടിച്ച കരാറുകാർ കൃഷിത്തോട്ടം അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൃഷിവകുപ്പ്, ദേശീയപാത അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിത്തോട്ടത്തിൽ അന്വേഷണത്തിനായി അവിടെ നിന്ന് ആരുമെത്തിയിട്ടില്ല. വനഭൂമിയിലെ മരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണു വനപാലകരുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com